Local

കോറോണ ഭീഷണി: നേരിടാന്‍ യോഗം വിളിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

കുന്ദമംഗലം:ലോകമാസകലം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിക്കായി ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചു. അതേസമയം ഗ്രാമപഞ്ചായത്ത് സൂക്ഷിച്ച് വെച്ച് മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധവും ശക്തമാവുകയാണ്. റവന്യുഭൂമിയിലാണ് മാലിന്യം ചാക്കുകളിലാക്കി സൂക്ഷിച്ച് വെച്ചിരിക്കുന്നത്

News

പുതിയ രാഷ്ട്രീയ പാര്‍ടിയുമായി ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ്

ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ ആണ് പ്രഖ്യാപനം. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകന്‍ പരേതനായ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് പ്രഖ്യാപനം. പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കുകയും അംഗത്വമെടുക്കലും അജണ്ട തയ്യാറാക്കലും ഞായറാഴ്ച നടക്കും. യുവാക്കളെ അണിനിരത്തുന്നതിനായി ഭീം ആര്‍മി തങ്ങളുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഭീം ആര്‍മി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ബിഎഎസ്എഫ്) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചതിനുശേഷം […]

National

ഡല്‍ഹി കലാപം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിശോദിക്കും

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ ഡല്‍ഹി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.എന്‍ പാടീല്‍ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരായ ഹരജിയില്‍ ഇന്ന് മറുപടി നല്‍കാന്‍ പൊലീസിനോടും കേന്ദ്രത്തോടും കോടതി ആവിശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം കലാപത്തിനിരയായവരുടെ നഷ്ടപരിഹാരം സംബന്ധിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. ഫെബ്രുവരിയിലാണ് വടക്ക്-കിഴക്ക് ഡല്‍ഹിയില്‍ അക്രമം നടന്നത്. കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും ആകെ 526 പേര്‍ക്ക് പരിക്കേറ്റതായും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

Kerala Trending

കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. . പരപ്പനങ്ങാടി പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള ഒരു ഫാമിലെ കോഴികാളാണ് ചത്തത്. ഞായറാഴ്ചയാണ് ഭോപ്പാലിലേക്ക് സാമ്പിള്‍ പരിശോധനക്കയച്ചത്. ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികളുണ്ടാകും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കോഴികളെ കൊല്ലും.

Local

കൊറോണ;ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും റദ്ധാക്കി

കൊറോണ ലോക വ്യാപകമായി പടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും. അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും. നാളെ സംസ്ഥാന ധനമന്ത്രിമാരുമായി നടത്താനിരുന്ന ഫിനാന്‍സ് കമ്മീഷന്റെ യോഗം […]

Kerala

കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കി

* സംസ്ഥാനത്ത് 3313 പേർ നിരീക്ഷണത്തിൽ; 293 പേർ ആശുപത്രി നിരീക്ഷണത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ വിമാനത്താവളങ്ങളിൽ എത്തുന്നുണ്ട്. എല്ലാവരെയും കൃത്യമായി പരിശോധിക്കുന്നുണ്ട്. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 […]

International

കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് 19 രോഗ ബാധയെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. 121 രാജ്യങ്ങളില്‍ പടര്‍ന്നതോടെയാണിത്. ഡബ്ല്യു.എച്ച്.ഒ.യുടെ അധ്യക്ഷന്‍െേ ടഡ്രാസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ വിവിധരാജ്യങ്ങളിലെ 1,22,289 പേര്‍ക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എല്ലാരാജ്യങ്ങളുംതന്നെ ഇപ്പോള്‍ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗബ്രീസീയൂസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവന്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് […]

Local

അപകടം സൃഷ്ടിച്ച് കുന്ദമംഗലത്ത് റോഡില്‍ കൂട്ടിയിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍

കുന്നമംഗലം : സ്റ്റേറ്റ് ഹൈവേ നവീകരണത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് റോഡില്‍ കൂട്ടിയിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍ അപകടം സൃഷ്ടിക്കുന്നതായി പരാതി. മര്‍കസ് മുതല്‍ ഓവുങ്ങര വരെയാണ് ഓവുചാല്‍ പുനര്‍ നിര്‍മാണം നടക്കുന്നത്. റോഡ് പണിയിലെ കാലതാമസം കാരണം നിത്യേന ഗതാഗാത തടസ്സം ഉണ്ടാവുന്നത് പതിവാണ്. അപകടമായ രീതിയില്‍ റോഡിനു ഇരുവശവും കൂട്ടിയിട്ട കോണ്‍ക്രീറ്റ് വെസ്റ്റുകള്‍ പരിസരവാസികള്‍ക്കും പ്രദേശത്തെ കച്ചവടക്കാരും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇത് കാരണമാവുന്നു. ഒരുമാസത്തോളമായി ഒച്ചിഴയുന്ന വേഗത്തില്‍ നടന്നു വരുന്ന നവീകരണ […]

News

പക്ഷിപ്പനി : കര്‍ഷകര്‍ക്കു പൊതുജനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

 പക്ഷിപ്പനി സാധാരണഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ  അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണ്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ പ്രകാരം കോഴിക്കോട് ജില്ലയിലെ രോഗബാധ പ്രഭവ കേന്ദ്രത്തിന്  ഒരു കി.മീ ചുറ്റളവിലുളള സ്ഥലത്തെ പക്ഷികളെ ഉന്‍മൂലനം ചെയ്തുകൊണ്ട് വൈറസിന്റെ ആവാസവ്യവസ്ഥ ഇല്ലാതാക്കി രോഗം പുറത്തേക്ക് വാപിക്കുന്നത് തടയുകയും വൈറസിനെ രോഗബാധയുടെ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക രോഗനിയന്ത്രണ നടപടിയാണ് നടന്നുവരുന്നത്. ഈ സാഹചര്യത്തില്‍ രോഗബാധാ പ്രദേശത്തുളള പൊതുജനങ്ങള്‍ […]

Kerala

കൊറോണയെ നേരിടാന്‍ സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍- ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയവും, നിപ്പയും കേരളം നേരിട്ടത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണെന്നും സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറയുന്നു. അതിനാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കൂടുതല്‍ ജനപങ്കാളിത്തം ആവശ്യമുണ്ടെന്നും അതിന് തയ്യാറായവര്‍ സധൈര്യം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയില്‍ https://bit.ly/2TEhVPK എന്ന വെബ്സൈറ്റ് വഴിയോ, +91 9400 198 198 […]

error: Protected Content !!