Local

അപകടം സൃഷ്ടിച്ച് കുന്ദമംഗലത്ത് റോഡില്‍ കൂട്ടിയിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍

കുന്നമംഗലം : സ്റ്റേറ്റ് ഹൈവേ നവീകരണത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് റോഡില്‍ കൂട്ടിയിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍ അപകടം സൃഷ്ടിക്കുന്നതായി പരാതി.
മര്‍കസ് മുതല്‍ ഓവുങ്ങര വരെയാണ് ഓവുചാല്‍ പുനര്‍ നിര്‍മാണം നടക്കുന്നത്. റോഡ് പണിയിലെ കാലതാമസം കാരണം നിത്യേന ഗതാഗാത തടസ്സം ഉണ്ടാവുന്നത് പതിവാണ്. അപകടമായ രീതിയില്‍ റോഡിനു ഇരുവശവും കൂട്ടിയിട്ട കോണ്‍ക്രീറ്റ് വെസ്റ്റുകള്‍ പരിസരവാസികള്‍ക്കും പ്രദേശത്തെ കച്ചവടക്കാരും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇത് കാരണമാവുന്നു.


ഒരുമാസത്തോളമായി ഒച്ചിഴയുന്ന വേഗത്തില്‍ നടന്നു വരുന്ന നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്‍ അപകടം വരുത്തിവെക്കുന്ന രീതിìയില്‍ ഭീമമായ കോണ്‍ക്രീറ്റ് സ്ലാബുകളും കല്ല്കളും യാതൊരുവിധ അപകട സിഗ്‌നലുകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കു കാണാന്‍ പോലും സാധിക്കാത്ത രീതിയില്‍ റോഡിനു ഇരുവശവും അലക്ഷ്യമായ രീതിയില്‍ കൂട്ടിയിട്ട വേസ്റ്റുകള്‍ വന്‍ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. വിഷയത്തില്‍ വകുപ്പ് മന്ത്രി ജി സുധാകരനും എംഎല്‍എ പിടിഎ റഹീമിനും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!