കേരള സര്‍ക്കാരിന് കീഴിലുള്ള ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിത കേരളം പരിപാടിയുടെ ഭാഗമായി കളക്ടേഴ്സ് അറ്റ് സ്കൂളിന്റെ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി .ശാന്ത നിര്‍വഹിച്ചു .പെരിങ്ങൊളം മില്‍മ ഫാക്ടറി സ്കൂളിനു വേണ്ടി ആധുനിക രീതിയില്‍ നാലു വൈസ്റ്റ് ബിന്‍ സ്പോണ്സര് ചെയ്തു .
പി ടി എ പ്രസിഡന്റ് ആര് വി ജാഫര്‍ അധ്യക്ഷം വഹിച്ചു .ശുചിത്വ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കുമാരി ഫെമി ടോം മുഖ്യാഥിതി ആയിരുന്നു .മില്‍മ അസിസ്റ്റന്റ് മാനേജര്‍ ചന്ദ്രലാല്‍ മുഖ്യ പ്രഭാഷണം നടത്തി .ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി കെ ശറഫുദ്ധീന്‍ ,പ്രിന്‍സിപ്പാള്‍ പി അജിത ,ഹെഡ്മാസ്റ്റര് കെ കെ മധുകുമാര്‍ ,ഹരിത കേരള മിഷന് ആര് പി രാജേഷ് ,ഹരിത സഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ പി .സുരേഷ് ബാബു ,വി .അഷ്റഫ് ,പുഷ്പലത ,സ്റ്റാഫ് സെക്രട്ടറി പി അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു .
പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളെ പറ്റി വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം .