കൊറോണ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു. ആശുപത്രിയിലെത്തിക്കും മുന്‍പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇയാള്‍ ഷോപ്പിങ് മാളും സിനിമാ തിയേറ്ററുകളും സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് പുറത്തുവിടും.
ഇയാള്‍ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളോടൊപ്പം വിമാനത്തില്‍ യാത്രചെയ്തിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ യാത്രചെയ്ത കാര്യം നിഷേധിച്ചു. പിന്നീട് ആരോഗ്യവകുപ്പ് നിര്‍ബന്ധപൂര്‍വം ആശുപത്രിയിലാക്കുകയായിരുന്നു.

