Local

കുന്ദമംഗലത്ത് അപകടരീതിയിലുള്ള കോണ്‍ഗ്രീറ്റ് വേസ്റ്റുകള്‍; നാട്ടുകാരുടെ പരാതിയില്‍ നടപടിയായി

കുന്ദമംഗലം; അപകടം സൃഷ്ടിക്കുന്ന നിലയില്‍ കുന്ദമംഗലത്ത് റോഡ് സൈഡില്‍ കൂട്ടിയിട്ട കോണ്‍ഗ്രീറ്റ് വേസ്റ്റുകളും സ്ലാബുകളും എടുത്തുമാറ്റി. സ്റ്റേറ്റ് ഹൈവേ നവീകരണത്തിന്റെ ഭാഗമായി മര്‍കസ് മുതല്‍ ഓവുങ്ങര വരെയാണ് ഓവുചാല്‍ പുനര്‍ നിര്‍മാണം നടക്കുന്നത്. ഇവിടെയാണ് കോണ്‍ഗ്രീറ്റ് വേസ്റ്റുകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിയിരുന്നത്. ഇത് അപകടത്തിന് കാരണമായ പശ്ചാത്തലത്തില്‍ കുന്ദമംഗലം ന്യൂസ് നേരത്തെ വാര്‍ത്ത കൊടുത്തിരുന്നു. റോഡ് പണിയിലെ കാലതാമസം കാരണം ഇവിടെ നിത്യേന ഗതാഗാത തടസ്സം ഉണ്ടായിരുന്നു. അപകടമായ രീതിയില്‍ റോഡിനു ഇരുവശവും കൂട്ടിയിട്ട കോണ്‍ക്രീറ്റ് വെസ്റ്റുകള്‍ പരിസരവാസികള്‍ക്കും പ്രദേശത്തെ കച്ചവടക്കാരും വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്.. തുടര്‍ന്ന് നാട്ടുകാര്‍ വകുപ്പ് മന്ത്രി ജി സുധാകരനും എംഎല്‍എ പിടിഎ റഹീമിനും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!