News

കണ്ണൂരിലെ കൊറോണ രോഗി കോഴിക്കോടെത്തി, രാമനാട്ടുകര മലബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ബന്ധപ്പെട്ടവര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് കളക്ടര്‍

കോഴിക്കോട്: കണ്ണൂരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ കോഴിക്കോട് ജില്ലയില്‍ എത്തിയതായി കളക്ടര്‍. മാര്‍ച്ച് 5 ന് ദുബായില്‍ നിന്നും SG54 സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഇറങ്ങിയത്. ഇയാള്‍ അന്ന് രാത്രി 9.30 നും 10.30 നും ഇടയില്‍ രാമനാട്ടുകരയിലെ മലബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു.

ഈ സമയത്ത് ഹോട്ടലിലുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2376063, 2371451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് കോഴിക്കോട് കളക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാമനാട്ടുകര മുന്‍സിപ്പാലിറ്റി റാപ്പിഡ് റസ്പ്പോണ്‍സ് ടീമിന് (RRT ) ഇത് സംബന്ധിച്ച വിവരമുണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ തല റാപ്പിഡ് റസ്പ്പോണ്‍സ് ടീമിന് കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!