Local

കൊറോണ; ഓണ്‍ലൈന്‍ പഠനവുമായി ചക്കാലക്കല്‍ ഹൈസ്‌ക്കൂള്‍

കുന്ദമംഗലം: മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഓണ്‍ ലൈന്‍ പഠനരംഗത്തേക്ക് കടന്നു. കോവിഡ് 19 സുരക്ഷ മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തിലാണ് ഒരുകൂട്ടം അദ്ധ്യാപകര്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് സ്‌ക്കൂളില്‍ തുടക്കമിട്ടത്. സ്‌ക്കൂളുകളില്‍ കോച്ചിംഗ് ക്യാമ്പുകള്‍ പോലും നിരോധിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് എല്ലാ വിഷയങ്ങളുടെയും ക്ലാസുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ലഭിക്കും. ഓപ്പണ്‍ഔട്ട് മീഡിയയുടെ ബാനറില്‍ യൂട്യൂബ് വഴിയും ലൈവ് ക്ലാസ്‌റൂം പഠനമാണ് ചക്കാലക്കല്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നത്. ഓണ്‍ ലൈന്‍ ക്ലാസുകളിലൂടെ പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നതായി രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. അദ്ധ്യാപകരായ സി.കെ. നിധിന്‍, ജി.എസ്. രോഹിത്,എ.പി.മുഹമ്മദ് ജാബിര്‍,പി.കെ.അന്‍വര്‍ എന്നിവരാണ് ഓണ്‍ ലൈന്‍ ക്ലാസുകളുടെ അമരക്കാര്‍. വിദ്യാര്‍ത്ഥികളില്‍ നിന്ന് നല്ല പ്രതികരണമാണ് ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് ലഭിക്കുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ടി.പ്രകാശ് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!