News

കോവിഡ് – 19 : ജില്ലാതല അവലോകന യോഗം നടത്തി

കോവിഡ് – 19 ( കൊറോണ ) പ്രതിരോധവുമായി ബന്ധപ്പെട്ട്   ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ  കലക്ടറേറ്റിൽ ജില്ലാതല അവലോകന യോഗം ചേർന്നു. വിവിധ ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.  കോവിഡ്-19 സ്ഥിരീകരിച്ച മാഹി സ്വദേശിനിയുടെയും അവരുമായി സമ്പർക്കമുണ്ടായിരുന്നവരുടെയുടെയും വ്യക്തിഗത വിവരശേഖരണവും തുടർ നടപടികളും  അഡീഷണൽ ഡിഎംഒ ഡോ.ആശാ ദേവി വിശദീ കരിച്ചു.  ജില്ലയിൽ കോവിഡ് – 19 രോഗ പ്രതിരോധത്തിനായി വിവിധ   വകുപ്പുകൾ  സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.  കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത  കലക്ടർ വിശദീകരിച്ചു […]

Local

സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈസ്‌കൂള്‍, പ്ലസ്വണ്‍, പ്ലസ്ടു പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. 8,9 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും പരീക്ഷകള്‍ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തിയത്. സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന യുജിസി നിര്‍ദേശവും സര്‍ക്കാര്‍ ഇന്നലെ തള്ളിയിരുന്നു. ഇന്നു ഉച്ചകഴിഞ്ഞു നടത്താനിരുന്ന പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി […]

National

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജി വെച്ചു; താഴെവീണ് കോണ്‍ഗ്രസ് സര്‍ക്കാര്‍

വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജി വെച്ചു. ഇതോടെ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥിന്റെ രാജി. ഒരു മണിക്ക് ഗവര്‍ണര്‍ക്ക് കമല്‍നാഥ് രാജിക്കത്ത് നല്‍കും. ഇതോടെ സംസ്ഥാനം വീണ്ടും ബി.ജെ.പി ഭരണത്തിലേക്ക് പോകുമെന്ന് ഉറപ്പായി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി […]

Local

ബ്രേക്ക് ദ ചെയിന്‍;കൈ കഴുകല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി കുന്ദമംഗലം കോടതി പരിസരത്ത് സാന്റോസ് കുന്ദമംഗലം സ്ഥാപിച്ച കൈ കഴുകല്‍ പദ്ധതി കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് നിസാം ഉദ്ഘാടനം ചെയ്തു. സാന്റോസ് സെക്രട്ടറി അസ്‌ലം, ജോയിന്റെ സെക്രട്ടറി സജീവന്‍, ക്ലബ് മെമ്പര്‍മാരായ പുതുക്കിടി ബാവ, ലുക്ക്മാന്‍, മജീദ് കാരന്തൂര്‍, കാദര്‍,അരിയില്‍ സബീര്‍, പാലക്കല്‍ റിയാസ് റഹ്മാന്‍, അനീഷ് ബാവുട്ടന്‍, ട്രഷറര്‍ ഹാരിഷ് വി.കെ പോലീസ് ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊറോണാ വൈറസിനെ വ്യാപനം തടയുക എന്നുള്ള […]

Local

കോവിഡ്- 19 പ്രതിരോധം : എയര്‍പോര്‍ട്ടില്‍നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം

എയര്‍പോര്‍ട്ടില്‍നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാരോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു.  കോവിഡ്- 19 (കൊറോണ) വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.   രോഗാണു വാഹകരാകാന്‍ സാധ്യതയുള്ളവര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതൊഴിവാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ടാക്‌സി ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ പ്രതിനിധികളുമായി കലക്ടറേറ്റില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി.  എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാര്‍ ആവശ്യപ്പെട്ടാലും അവരെ റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ ഇറക്കരുത്.  വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ഹോട്ടലിലോ ഷോപ്പിങ് മാളിലോ ഇറക്കാനും പാടില്ല.  എയര്‍പോര്‍ട്ടില്‍നിന്നുള്ള യാത്രക്കാര്‍ കയറിയാലുടന്‍ […]

News

ശാരീരിക അകലവും സാമൂഹിക ഒരുമയുമായി പ്രതിരോധം ശക്തമാക്കും – മുഖ്യമന്ത്രി

‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന മുദ്രാവാക്യവുമായി ജാഗ്രതയോടെ കോവിഡ്19 പ്രതിരോധം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നല്ല ജാഗ്രതയോടെ പ്രവർത്തനങ്ങൾ തുടരുമ്പോഴും സാമൂഹിക ജീവിതം സ്തംഭിക്കുന്ന നില വരരുത്.ജനങ്ങൾ തമ്മിൽ മെയ്യകലം പാലിച്ച് ഒരേ മനസോടെയാകണം പ്രതിരോധനടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്.പരീക്ഷകൾ കൃത്യമായ മുൻകരുതലോടെ നടക്കുന്നതിനാൽ നിർത്തിവെക്കേണ്ട സാഹചര്യമില്ല. ഇനി ചുരുക്കം പരീക്ഷകളേ ബാക്കിയുള്ളൂ. വോളണ്ടിയർമാരുടെ  രജിസ്ട്രേഷൻ വർധിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ സന്നദ്ധ സേനയിൽ കൂടുതൽ ആളുകൾ കടന്നുവരണം. കോവിഡ്19 വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് എല്ലാ […]

Local

മാറ്റമില്ലാതെ പുതിയ തലമുറയിലും അവധിക്കാല ”മിട്ടായിക്കച്ചവടം”

പുതിയ തലമുറയ്ക്ക് പഴയ കാലത്തെ കുട്ടികളുടെ കളികളും ആഘോഷങ്ങളും ഒന്നും അറിയില്ല എന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. ടെക്‌നോളജിക്കും മൊബൈല്‍ ഫോണിനും വഴിമാറിയ ബാല്യകാലത്തെ സൗഹൃദങ്ങളും കളികളുമെല്ലാം ഇന്ന് അപൂര്‍വ്വമാണ്. എന്നാല്‍ കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാതെ കാണുന്ന ബാല്യകാല വിനോദത്തില്‍ ഇന്നും നിലനില്‍ക്കുന്നതായി ഒന്നേയുള്ളു വേനലവധിക്കാലത്തെ മിട്ടായിക്കച്ചവടങ്ങള്‍. വേനലവധി ആഘോഷിക്കാനും ചെറിയതോതില്‍ പണം സമ്പാദിക്കാനുമുള്ള എളുപ്പമാര്‍ഗമായ മിട്ടായിക്കച്ചവടങ്ങള്‍ തുടങ്ങിയിരിക്കുകയാണ് പാലിയിലെ അഷ്ഫാത്ത് യൂനുസ് എന്നീ കുട്ടികള്‍, കമ്മര്‍കട്ട, ബീഡിമുട്ടായി, പുളിയച്ചാര്‍, തേനാലി, ബുള്‍ബുള്‍, എള്ളുണ്ട എന്നീ മിട്ടായികളാണ് […]

National

വര്‍ഷങ്ങളുടെ നിയമ പോരാട്ടം, നിര്‍ഭയക്ക് ഒടുവില്‍ നീതി; കേസിന്റെ നാള്‍വഴികളിലൂടെ

വര്‍ഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്ക് നീതി ലഭിച്ചു, നിര്‍ഭയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റി. രഎഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പ്രതികളെ തൂക്കിലേറ്റിയത്. കേസിന്റെ നാള്‍വഴികളിലൂടെ. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയിലെ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാവുന്നത്. ഡിസംബര്‍ 17ന് രാജ്യതലസ്ഥാത്ത് വ്യാപക പ്രതിഷേധം. പൊലീസ് ബസ് ഡ്രൈവര്‍ രാം സിംഗ്, സഹോദരന്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ തിരിച്ചറഞിഞു. ഡിസംബര്‍ 18ന് പ്രതികള്‍ അറസ്റ്റില്‍. […]

Local

കുന്ദമംഗലം ഐസിഎഫ് കാരുണ്യ മസ്ജിദില്‍ ജുമുഅയും ജമാഅത്ത് നമസ്‌കാരവും ഇന്ന് മുതല്‍ നിര്‍ത്തിവെച്ചു

കൊറോണ വ്യാപനം തടയാനായി കുന്ദമംഗലം ICF കാരുണ്യ മസ്ജിദില്‍ ഇന്ന് ( 19.03.20) മുതല്‍ ഇനി ഒരു അറിയിപ്പ് വരെ ജുമുഅയും ജമാഅത്ത് നമസ്‌കാരവും ഉണ്ടാവുകയില്ലെന്ന് ICF കമ്മറ്റി അറിയിച്ചു.

Local

കുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 6.54 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ റോഡ് പ്രവൃത്തികള്‍ക്ക് 6.54 കോടി രുപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് ചേനി മണന്തല റോഡ് -12 ലക്ഷം, കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ്-15 ലക്ഷം, പുല്‍പറമ്പില്‍ തേവര്‍കണ്ടണ്‍ി റോഡ് -10 ലക്ഷം, പാറോക്കണ്‍ണ്ടിയില്‍ പട്ട്യാടത്ത് റോഡ് -10 ലക്ഷം, പൂതംക്കുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ് -10 ലക്ഷം, ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡ് -10 ലക്ഷം, പെരുവഴിക്കടവ് പാണ്ടണ്‍ിവയല്‍ റോഡ്- 39 ലക്ഷം, മാതാംപറമ്പ് പുല്‍പറമ്പില്‍ […]

error: Protected Content !!