കോവിഡ് – 19 : ജില്ലാതല അവലോകന യോഗം നടത്തി

0
36

കോവിഡ് – 19 ( കൊറോണ ) പ്രതിരോധവുമായി ബന്ധപ്പെട്ട്   ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ  കലക്ടറേറ്റിൽ ജില്ലാതല അവലോകന യോഗം
 ചേർന്നു.
 വിവിധ ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.  കോവിഡ്-19 സ്ഥിരീകരിച്ച മാഹി സ്വദേശിനിയുടെയും അവരുമായി സമ്പർക്കമുണ്ടായിരുന്നവരുടെയുടെയും വ്യക്തിഗത വിവരശേഖരണവും തുടർ നടപടികളും  അഡീഷണൽ ഡിഎംഒ ഡോ.ആശാ ദേവി വിശദീ കരിച്ചു.

 ജില്ലയിൽ കോവിഡ് – 19 രോഗ പ്രതിരോധത്തിനായി വിവിധ   വകുപ്പുകൾ  സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.  കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത  കലക്ടർ വിശദീകരിച്ചു .വിവിധ വകുപ്പ് ഉദ്യോഗസ്ഥൻമാരുമായി കലക്ടർ വീഡിയോ കോൺഫറൻസ് വഴി  സംസാരിച്ചു . കുടുംബശ്രീ ,ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ  ആരോഗ്യമേഖലയ്ക്ക്  കൂടുതൽ സഹായകമാവുന്ന രീതിയിൽ ചെയ്യാവുന്ന കാര്യങ്ങൾ കലക്ടർ നിർദേശിച്ചു.  ടൂറിസം മേഖലയുമയി ബന്ധപ്പെട്ട് നിലവിൽ ജില്ലയിൽ  താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ യോഗം ചർച്ച ചെയ്തു.  ജില്ലയിലെ ഹോട്ടലുകൾ ,ഹോസ്റ്റലുകൾ ,കോളജുകൾ ,അപ്പാർട്മെൻ്റുകൾ തുടങ്ങിയവയുടെ  വിവരം ശേഖരിക്കാൻ കലക്ടർ നിർദേശം നൽകി.   പൊതുസ്ഥലങ്ങളിൽ കൈ കഴുകൽ കേന്ദ്രങ്ങൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും നിലവിൽ എത്രയെണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സ്ഥാപിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി .ജില്ലയിലെ ആരോഗ്യമേഖലയിലെയും മറ്റും പ്രവർത്തങ്ങൾ നല്ല രീതിയിലാണ് മുന്നേറുന്നതെന്ന് കലക്ടർ പറഞ്ഞു. രോഗത്തിന്റെ വ്യാപ്തി അനുസരിച്ച് കൂടുതൽ കൊറോണ ചികിത്സാ കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി ഉൾപ്പെടുത്തി ചികിത്സാ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്  രൂപരേഖ തയ്യാറായിക്കഴിഞ്ഞതായി കലക്ടർ അറിയിച്ചു.

 സബ് കലക്ടർ  പ്രിയങ്ക ജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഷാമിൻ സബാസ്റ്റ്യൻ , ഡപ്യൂട്ടി കലക്ടർ എൽ എ സി ബിജു ,അഡീഷണൽ ഡി എം ഒ മാരായ  ഡോ.ആശാ ദേവി ,ഡോ .എൻ രാജേന്ദ്രൻ ,ഡപ്യൂട്ടി കലക്ടർ ജനിൽകുമാർ ,ഡി ടി പി സി   സെക്രട്ടറി  ബീന, ജില്ലാ മാസ് മീഡിയ ഓഫീസർ മണി ,ഡപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here