”സ്‌മൈല്‍ പ്ലീസ് നിങ്ങള്‍ ക്യാമറ നീരീക്ഷണത്തിലാണ്”; കട്ടാങ്ങല്‍ മുതല്‍ കാരന്തൂര്‍ വരെ സിസിടിവി സ്ഥാപിക്കാന്‍ ധാരണ

0
226

കുന്ദമംഗലം മണ്ഡലത്തില്‍ അക്രമങ്ങളും മറ്റും തടഞ്ഞ് സുരക്ഷിതത്വം ഉറപ്പ് വരുത്താനായി കട്ടാങ്ങല്‍ മുതല്‍ കാരന്തൂര്‍ വരെ സിസിടിവി സ്ഥാപിക്കാന്‍ ധാരണയായി. പിടിഎ റഹീം എംഎല്‍എ അനുവദിച്ച 56 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിക്കുക. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവൃത്തി നടപ്പാക്കുന്നത്.

കുന്ദമംഗലത്ത് നടക്കുന്ന മോഷണങ്ങളും അക്രമങ്ങളും സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങളും ഒപ്പം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുമെല്ലാം ഇതുവഴി പൂര്‍ണമായും തടയാന്‍ ഇതിലൂടെ കഴിയും. മുക്കം ജംഗ്ഷനിലും മറ്റും ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് സ്റ്റേഷനിലിരുന്ന് തന്നെ പരിഹരിക്കാനും ഇതോടനുബന്ധിച്ച് സംവിധാനങ്ങള്‍ ഉണ്ടാവും

ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ സിഐ ജയന്‍ ഡൊമനിക്കിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്് തീരുമാനമായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സെക്രട്ടറി മുസ്തഫ സഫീനയും വ്യാപാരി വ്യവസായി സമിതി കുന്ദമംഹലം യൂണിറ്റ് സെക്രട്ടറി ബഷീര്‍ നീലാറമ്മലും കുന്ദമംഗലം ന്യൂസിനോട് പറഞ്ഞു.

ക്യാമറ സ്ഥാപിക്കാനുള്ള ആംമ്പ്‌ളിഫയര്‍ വെക്കാനും മറ്റു സഹായങ്ങള്‍ക്കുമായാണ് സംഘടനകളുമായി സഹകരിക്കുന്നത്. മൂന്നുലക്ഷം രൂപവരെ വിലയുള്ള ക്യാമറകളാണ് അങ്ങാടിയിലും മറ്റും സ്ഥാപിക്കുന്നത്. 500 മീറ്റര്‍ ദുരെവരെ സൂം ചെയ്യാനും മികച്ച പൂര്‍ണമായ ഇരുട്ടിലും മികച്ച് ദൃശ്യം നല്‍കുവാനും ഇതിന് കഴിയും. കെല്‍ട്രോണ്‍ കമ്പനിയുമായ് ചേര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിക്കുക. 3 വര്‍ഷം വരെ കമ്പനി ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്. ഇത് 5 വര്‍ഷത്തേക്ക് നീട്ടാനും ഒപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ശ്രമങ്ങളും നടക്കുന്നുണ്ട്. 6 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. ആദ്യ ഘട്ടത്തില്‍ കുന്ദമംഗലം ടൗണിലും പരിസരങ്ങളിലുമാണ് ക്യാമറ സ്ഥാപിക്കുക. പിന്നീട് കട്ടാങ്ങല്‍ വരെ സ്ഥാപിക്കും. പുതുതായി വരുന്ന കുന്ദമംഗലത്തെ മാതൃക പോലീസ് സ്‌റ്റേഷനുമായി ക്യാമറ ബന്ധിപ്പിക്കും.ക്യാമറയുടെ കണ്‍ട്രോണ്‍ പൂര്‍ണമായും കുന്ദമംഗലം പോലീസിനായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here