Local

വി ഹസ്സന്‍ ഹാജി ചേവരമ്പലം നിര്യാതനായി

വി ഹസ്സന്‍ ഹാജി ചേവരമ്പലം ഹിജാസ് മഹല്‍ വസതിയില്‍ നിര്യാതനായി . മയ്യത്തു നിസ്‌കാരം വൈകുന്നേരം 7 മണിക്ക് ചേവരമ്പലം പള്ളിയിലും തുടര്‍ന്ന് കാഞ്ഞിരത്തിങ്ങല്‍ പള്ളിയിലും . ഖബറടക്കം കാഞ്ഞിരത്തിങ്ങല്‍ ഖബര്‍സ്ഥാനില്‍ . കിണാശ്ശേരി വാഴയില്‍ ബീരാന്‍ സാഹിബിന്റെ മകള്‍ എന്‍ വി മറിയക്കുട്ടിയുടെ പുതിയാപ്ലയും വാഴയില്‍ കുടുംബ സമിതിയുടെ ഉപദേശക സമിതി അംഗവുമാണ് . പുതിയറ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് 1985 ല്‍ റിട്ടയര്‍ ചെയ്ത ഹസ്സന്‍ ഹാജി കേരളാ ക്രിമിനല്‍ ജുഡീഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായും , സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ഭാരവാഹിയായും , കെ എന്‍ എം ജില്ലാ കൌണ്‍സില്‍ അംഗം , ചേവരമ്പലം പള്ളി മദ്രസ കമ്മിറ്റി പ്രസിഡണ്ട് , മുക്കം മുസ്ലിം ഓര്‍ഫനേജ് മാനേജര്‍ , തര്‍ബിയത്തുല്‍ ഇസ്ലാം സഭ മാനേജര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!