Trending

ആരുടെയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല; അടൂര്‍ പ്രകാശിനെ പിന്തുണച്ച് ജെബി മേത്തര്‍

കൊച്ചി: കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന് പിന്തുണയുമായി ജെബി മേത്തർ എം.പി. ആരുടെയും വ്യക്തിത്വത്തെ പരസ്യമായി ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ അവർ, അടൂർ പ്രകാശ് നടത്തിയതും വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന് പ്രതികരിച്ചു. കെ. മുരളീധരൻ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നേതാവാണെന്നും, അദ്ദേഹം ഇതുവരെ പറഞ്ഞതൊക്കെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നാണ് തന്റെ വിശ്വാസമെന്നും ജെബി മേത്തർ പറഞ്ഞു. കെ മുരളീധരന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്ന് പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ല. അതുപോലെ തന്നെയാണ് അടൂര്‍ പ്രകാശും. അതേസമയം, തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടി പ്രവർത്തകർ ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും, ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മൊഴി നൽകാനാണ് കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയതെന്നും അവർ വ്യക്തമാക്കി.

നേരത്തെ അടൂർ പ്രകാശിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ മറ്റാരോ ഉണ്ടെന്നായിരുന്നു മുരളീധരന്റെ പരാമർശം. കൂടാതെ ‘ആണുങ്ങളുടെ സർക്കാർ’ എന്ന പരാമർശത്തിൽ കെ. സുധാകരനെതിരെയും അദ്ദേഹം പരിഹാസമുന്നയിച്ചിരുന്നു. വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് അടൂർ പ്രകാശ് നടത്തിയ പ്രതികരണങ്ങൾ പാർട്ടിക്ക് വലിയ തലവേദനയായി മാറിയിരുന്നു. യു.ഡി.എഫിൽ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും, കെ. സുധാകരനെ പുകച്ചു പുറത്തുചാടിച്ചത് പോലെ യു.ഡി.എഫ് കൺവീനറെയും പുറത്താക്കാൻ ഉപജാപക സംഘം ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം.

മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ജനങ്ങൾക്ക് സംശയം ഉണ്ടാകാൻ പാടില്ലെന്ന വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാന യാത്രയെക്കുറിച്ചുള്ള അടൂർ പ്രകാശിന്റെ പരാമർശങ്ങളും രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. സി.എം.ആർ.എൽ കേസിൽ സർക്കാർ സ്വീകരിച്ച പിണറായി അനുകൂല നിലപാടിലും കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നുണ്ട്. നേതാക്കളുടെ ഇത്തരം പരസ്യ പ്രസ്താവനകൾക്കെതിരെ പ്രതിരോധവുമായി മുതിർന്ന നേതാവ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. നേതാക്കൾ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!