കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ദേശീയ SC/ST കമ്മീഷന് മുന്നിൽ ഡി.ജി.പി നേരിട്ട് ഹാജരാകും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിക്കും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായി. രേഖകൾ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്നും നിലപാട്. നാളെയാണ് ഡൽഹിയിൽ ഡിജിപി ഹാജരാകുന്നത്.
പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പൊലീസ് അറിയിക്കും. പെണ‍്‍കുട്ടി കേരളത്തിലുണ്ട്. പൊലീസ് നിരീക്ഷണം തുടരുന്നു. പൊലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.
ഹായം അഭ്യർഥിച്ച് കൊച്ചി സിറ്റി പൊലീസിനെ മധ്യപ്രദേശ് പൊലീസ് സമീപിച്ചിരുന്നെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല. അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവാണ് കൊച്ചി സിറ്റി പൊലീസ് ഉയർത്തിക്കാട്ടുന്നത്. മെയ് 20 വരെയാണ് പെൺകുട്ടിയുടെയും ഫർമാന്റെയും അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് നിലനിൽക്കുന്നത്.

