Local

ബസ് സ്റ്റാന്റിന് പുറകിലായി മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍

കുന്ദമംഗലം; കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് പിന്‍ഭാഗത്ത് മാലിന്യം തള്ളിയത് ബുദ്ധിമുട്ടാവുന്നു. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി മാലിന്യം തള്ളുകയായിരുന്നു. അലക്ഷ്യമായി ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്കും മറ്റും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മഴ പെയ്താല്‍ മാലിന്യം റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഒഴുകുന്ന അവസ്ഥയുണ്ട്.

കൊറോണ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ നാടിനെ തകര്‍ക്കുമ്പോള്‍ യാഥൊരു ഉത്തരവാദിത്വ ബോധവുമില്ലാതെ ആവര്‍ത്തിക്കുന്ന ഇത്തരം കാഴ്ചകള്‍ തികച്ചും അസ്വസ്തത ഉണ്ടാക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എംവി ബൈജു സ്ഥലം സന്ദര്‍ശിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!