Trending

‘കള്ളന്മാർക്ക് എന്ത് കൊറോണ കുന്ദമംഗലത്ത് മോഷണം രണ്ടര പവൻ മാല കവർന്നു

കുന്ദമംഗലത്ത് മോഷണം കുന്ദമംഗലം, കുന്ദമംഗലത്ത് വീടുകളിൽ മോഷണം രണ്ടര പവൻ സ്വാർണ്ണാഭരണം കവർന്നു, ബസ് സ്റ്റാൻ്റിന് പിൻവശ ത്ത് ചേരിക്കമ്മൽ മുഹമ്മദിൻ്റെ വീട്ടിൽ ഇദ് ദേഹത്തിൻ്റെ മകളുടെ ആറ് മാസം പ്രായമായ തൊട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിയുടെ മാലയും, അരയിൽ കെട്ടിയതുമടക്കം രണ്ടര പവൻ സ്വർണ്ണമാണ് നഷ്ട്ടപ്പെട്ടത് , കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത് ,മുറിയിൽ തുറന്നിട്ടിരുന്ന ജനാലക്കുള്ളിലൂടെ കമ്പ് ഉപയോഗിച്ച് തൊട്ടിൽ അടുപ്പിച്ച് വെച്ച് കുട്ടിയുടെ . സ്വാർണ്ണമെടുക്കുകയായിരുന്നു, തൊട്ടടുത്ത മുറിയിലും മോഷണം ശ്രമം ഉണ്ടായി, മാല പൊട്ടിക്കാൻ ഉപയോഗിച്ച കമ്പ് മുറിയിൽ നിന്നും കിട്ടിയിരുന്നു, കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമം നടന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല, കുന്ദമംഗലം പോലീസും, വിരലടയാള വിദഗ്ധധരും സ്ഥലം സന്ദർശിച്ചു, പുലർച്ചെ ഒരു മണിയോടെ ഈ ഭാഗത്തെ സി, സി, ടി, വി യിൽ ഒരാളുടെ ഫോട്ടോ പതിഞ്ഞിട്ടുണ്ട്, നാട് മുഴുവൻ കോവി ഡ് 19 ജാഗ്രതയിൽ കഴിയുമ്പോഴും മോഷണം നടക്കുന്നത് ജനങ്ങളെ ഭയത്തിലാക്കുന്നുണ്ട്, അത്യ ഉഷ്ണം കാരണം ഉറങ്ങുന്നവർ ജനലുകൾ തുറന്നിടുന്നതാണ് മോഷ്ടാക്കൾക്ക് അനുഗ്രഹമാവുന്നത്, ആനപ്പാറയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും ഏതാനും ദിവസം മുമ്പ് പട്ടാപകൽ തൊഴിലാളികളുടെ രണ്ട് ഫോണും പണവും അപഹരിച്ചിരുന്നു: ഈ കെട്ടിടത്തിലും പോലീസ് പരിശോധന നടത്തിയിരുന്നുവെങ്കിലും ആരെയും ഇതേ വരെ പിടികൂടിയിട്ടില്ല

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!