കോഴിക്കോട് : കോവിഡ് 19 ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനം ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. കോഴിക്കോട്ടെ തീരപ്രദേശങ്ങളിലെ നൂറു കണക്കിന് കുടുബങ്ങള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ട്രസ്റ്റിന്റെ ഇടപെടല്‍. ബീച്ച്, വെള്ളയില്‍, പുതിയകടവ്, പണിക്കര്‍ റോഡ് ഭാഗങ്ങളിലുള്ള കുടുബങ്ങള്‍ക്കാണ് ആദ്യ ഘട്ടം വിതരണം ചെയ്തത്. ജനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റാഫി പുതിയകടവ് അദ്യക്ഷത വഹിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍ സോഫിയ അനീസ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ, ശറഫുദ്ധീന്‍ കെ എന്നിവര്‍ പ്രസംഗിച്ചു.
കോവിഡ് 19;ദുരിദാശ്വാസ കിറ്റുകള്‍ നല്കി ജനം ട്രസ്റ്റ്

