കുന്ദമംഗലം;കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയമിച്ച യൂത്ത് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ശ്രദ്ദേയമാവുന്നു. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റുള്ള രോഗികള്‍ക്ക് ആഹാരസാധനങ്ങളെത്തിക്കാനും മരുന്നെത്തിക്കാനുമായി ഇവര്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഓരോ വാര്‍ഡില്‍ നിന്നും പത്തുപേരടങ്ങുന്ന ടീമിനെയാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്നത്. ഇതുപോലെ 23 ടീമുണ്ട്. സ്വന്തം ചിലവിലാണ് ഇവര്‍ ഈ സേവനങ്ങള്‍ ചെയ്യുന്നത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത നിരവധി രോഗികളുണ്ട്. ക്രോണിക് ഡിസീസ് പോലുള്ള അസുഖങ്ങളുള്ളവരുള്‍പ്പെടെ എല്ലാവര്‍ക്കും ഇവര്‍ ആവശ്യാനുസരണം മരുന്നെത്തിക്കുന്നു. ഒരോ രോഗികള്‍ക്ക് മരുന്ന് അതാത് ഹോസ്പിറ്റലുകളിലും് മാത്രമാണ് കിട്ടുക, അതിനാല്‍ ഇവര്‍ ഇവ ലഭിക്കുന്ന സ്ഥലത്ത് പോയി വാങ്ങിയാണ് വീടുകളില്‍ എത്തിക്കുന്നത്.
എല്ലാ വാര്‍ഡിലും ഈ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. പഞ്ചായത്ത് പ്രത്യേകം നിയമിച്ച 10 വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്. അത്യാവശ്യ രോഗികള്‍ക്ക് കൂട്ടിരിക്കാനും റേഷന്‍ കടയിലെ പ്രവര്‍ത്തനങ്ങള്‍ക്കും വീട്ടുസാധനങ്ങള്‍ വാങ്ങാനും കുടിവെള്ളം എത്തിക്കാനും എന്തിന് വീടുകളിലേ്ക്ക് ചിക്കന്‍ വാങ്ങാനുംവരെ ഇവര്‍ പോവുന്നുണ്ട്.

ഓടിനടനന്് ഇത്രയേറെ സഹായം ഇവര്‍ ചെയ്യുമ്പോള്‍ പലരും കരുതുന്നത് പ്രതിഫലത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നാണ്. എന്നാല്‍ പഞ്ചായത്തില്‍ നിന്ന് യാഥൊരു പ്രതിഫലവുമില്ലാതെ സേവനം എന്ന രീതിയില്‍ മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ആര്‍ക്കും തൊഴിലില്ലാത്ത സാഹചര്യത്തില്‍ കയ്യില്‍ നിന്നും പണമെടുത്ത് പെട്രോള്‍ അടിച്ചാണ് ഇത്രയും പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നത്. ഉദാരമനസ്സുള്ളവര്‍ പെട്രോളോ മറ്റോ നല്‍കി സഹായിച്ചാല്‍ ഇവരുടെ പ്രവര്‍ത്തനത്തിന് അത് വലിയ ഊര്‍ജവും സഹായവുമായിരിക്കും.

