Local

ലോക്ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ജലീല ഫര്‍സാന

കുന്ദമംഗലം; ലോക്ഡൗണ്‍ ദിനങ്ങള്‍ എങ്ങനെയെല്ലാം വിരസതയില്ലാതെ ചെലവഴിക്കാം എന്ന് ആലോചിച്ചിരിക്കുന്നവരാണ് നമ്മളെല്ലാവരും. മുഖ്യമന്ത്രിപോലും എന്തെല്ലാം കാര്യങ്ങള്‍ ഇത്തരം ദിനങ്ങളിലെ വിരസത ഒഴിവാക്കാന്‍ വേണ്ടി ചെയ്യാം എന്ന് പറഞ്ഞുകഴിഞ്ഞു. പലരും വെബ്‌സീരീസുകള്‍ കണ്ടും സിനിമകള്‍കണ്ടും സാമൂഹമാധ്യമങ്ങളില്‍ മുഴുകിയും എല്ലാം സമയം ചെലവഴിക്കുകയാണ്. എന്നാല്‍ കോഴിക്കോട് കാരന്തൂര്‍ മോനായിക്കല്‍ ജലീല ഫര്‍സാന തന്റെ ഒഴിവു ദിനങ്ങള്‍ ക്രിയത്മകമായി ചെലവഴിക്കുന്നത് പാഴ് വസ്തുക്കളില്‍ കലാവിസ്മയങ്ങള്‍ തീര്‍ത്താണ്.
മാലിന്യമായിക്കണ്ട് നമ്മള്‍ വലിച്ചെറിയാറുള്ള പഴയ ടയറുകള്‍, പെയിന്റ് പാട്ടകള്‍, ഒഴിവാക്കിയ വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, മരക്കഷ്ണങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പൂന്തോട്ടം ഭംഗിയാക്കുകയും പുളിങ്കുരു, മഞ്ചാടിക്കുരു, മിഠായിപ്പൊതികള്‍, പഴയചാക്ക്്, കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ എന്നിവ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തിരിക്കുകയാണ് ജലീല ഫര്‍സാന. ലോക്ഡൗണ്‍കാലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ചെലവഴിക്കാം എന്നാണ് ജലീല ഫര്‍സാന മറ്റുള്ളവരോട് പറയുന്നത്. ജലീല നിര്‍മ്മിച്ച നിരവധി വസ്തുക്കള്‍ സ്വന്തം വീട്ടിലും അയല്‍വീടുകൡലെ ഷോക്കേസിലുമെല്ലാം നമുക്ക് കാണാനാകും. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരമാക്കിയ പൂന്തോട്ടങ്ങളും നമുക്ക് കാണാനാകും. പാഴ് വസ്തുക്കള്‍ വലിച്ചെറിയേണ്ടതല്ലെന്നും ഇത്തരത്തില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയാല്‍ മനോഹരമായ വസ്തുക്കളാക്കിമാറ്റാമെന്നും ജലീല പറയുന്നു. നേരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ നടന്ന ഫെസ്റ്റിവലില്‍ ജലീല നിര്‍മ്മിച്ച ഇത്തരത്തിലുള്ള നിരവധി അലങ്കാര വസ്തുക്കള്‍ വിറ്റുപോയിരുന്നു. കടുക്ക, എരുന്ത് എന്നിവയുടെ പുറംതോട് ഉപയോഗിച്ച് മനോഹരമായ പൂക്കള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട് ജലീല ഫര്‍സാന. ഭര്‍ത്താവ് ജംഷീദ്, പിതാവ് ജലീല്‍, സഹോദരന്‍ മുഹമ്മദ് ഫജ്ര്‍ തുടങ്ങിയവരെല്ലാം ജലീലക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നു. നിര്‍മ്മാണത്തിനാവശ്യമായ പാഴ് വസ്തുക്കള്‍ ശേഖരിക്കാന്‍ ജലീലക്ക് സഹായം നല്‍കുന്നതും കുടുംബവും അയല്‍ക്കാരുമെല്ലാം ചേര്‍ന്നാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!