ഈ കൊറോണാ കാലത്ത് കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികളുടെ കാര്യവും വളരെയധികം കഷ്ടത്തിലാണ്. താത് ദിവസത്തെ വരുമാനം കൊണ്ട് കുടുംബം പോറ്റുന്ന വരാണ് മിക്കവാറും ഓട്ടോ തൊഴിലാളികളും. രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലിക്ക് പോകാന്‍ കഴിയായതോടു കൂടി പട്ടിണിയിലേക്ക് നീങ്ങുകയാണ് ഓരോ വീടും. ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2000 രൂപ കിട്ടുന്നുണ്ടെങ്കിലും അത് തൊഴിലാളികളില്‍ ഒരു ശതമാനം പേര്‍ക്കേ കിട്ടാന്‍ അര്‍ഹതയുള്ളൂ, കാരണം ക്ഷേമനിധിയില് അംഗങ്ങളായവര്‍ വളരെ കുറവായിരിക്കും. മിക്കവാറും വണ്ടിയുടെ ഫിറ്റ്‌നസ് ടാക്‌സ് ഇന്‍ഷുറന്‍സ് തെറ്റാന്‍ ആയിരിക്കും, സാധ്യത അത് ഇനി ക്ലിയര്‍ ചെയ്തതിനുശേഷം ഓടാന്‍ കഴിയുകയുള്ളൂ. അതിനുള്ള പൈസ എവിടുന്ന് കിട്ടും എന്നാണ് ഇനി എല്ലാവരുടെയും ചിന്ത. അതിനാല്‍ തന്നെ എാ ഓട്ടോ തൊഴിലാളികള്‍ക്കും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്നാണ് ഇവരുടെ ആവശ്യം.
ബുദ്ധിമുട്ടിലായി ഓട്ടോ തൊഴിലാളികളും

