
എക്സൈസ് സ്പെഷ്യൽ സ്കോഡ് റെയ്ഡിൽ വാഷ് കണ്ടെടുത്തു
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ ഇൻസ്പെകർ പി. സജിത്ത് കുമാറിൻ്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിൽ കൊയിലാണ്ടി ഉള്ളൂർ ഭാഗത്ത് നിന്നും വ്യാജ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്റർ വാഷ് കണ്ടെടുത്തു. കേസ്സെടുത്തു.റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സി.ഇ.ഒ മാരായ പി.ദിനോബ്, ബിനീഷ് കുമാർ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു