Trending

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വറലി തങ്ങൾ മുഖ്യമന്ത്രിക്ക് കത്തയച്ചു.

അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഉടൻ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വറലി തങ്ങൾ മുഖ്യമന്ത്രിക്ക് കത്തയച്ചു.

മലപ്പുറം: കച്ചവടക്കാരും, തൊഴിലാളികളും, വിദ്യാർത്ഥികളുമായി വിവിധ ആവശ്യങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ പോയി അവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ, ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ, കുടുങ്ങി കിടക്കുകയാണ് ഇവർ. ഈ ലോക് ഡൗൺ കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ചില സന്നദ്ധ സംഘടനകളുടെയും അയൽവാസികളുടെയും സുഹൃത്തുക്കളുടേയും കരുണയിൽ ദിവസങ്ങൾ തള്ളി നീക്കുകയാണവർ.

നിരവധി പേർ ലോഡ്ജ് എടുത്ത് കുടുങ്ങി വാടക പോലും കൊടുക്കാൻ കഴിയാതെ വിഷമിക്കുകയാണ്. മാസം തോറും ഡോക്ടർമാരെ കണ്ട് ചികിൽസ തേടുന്ന നിത്യരോഗികൾ വരെ അക്കൂട്ടത്തിലുണ്ട്. ഇത്തരത്തിൽ ആയിരങ്ങളാണ്, പ്രധാനമന്ത്രി വീണ്ടും നീട്ടിയ ലോക്ക് ഡൗണിൽ വലിയ കുരുക്കിൽ അകപ്പെട്ടുപോയിരിക്കുന്നത്.

ഏപ്രിൽ 15 ന് ശേഷം, ട്രൈനുകൾക്ക് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ വരെ ഇപ്പോഴിതാ നിർഭാഗ്യവശാൽ ലോക് ഡൗൺ നീട്ടിയതോടെ ഏറെ ആശങ്കയിലകപ്പെട്ടിരിക്കുകയാണ്. നിരവധി മലയാളികൾ അയൽ സംസ്ഥാനമായ തമിഴ്നാടിലെ ചെന്നൈ, സേലം, ഈ റോഡ്, തിരിപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലും, ഡൽഹി, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ, ഗുജ്റാത്ത് തുടങ്ങിയ വൻ നഗരങ്ങളിലും മറ്റു വിവിധ പ്രദേശങ്ങളിലും അകപ്പെട്ട് സഞ്ചരിക്കാനാവാതെ വളരെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരി ക്കുകയാണ്.

ഇവരുടെ കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് ,സത്വര നടപടി കൈകൊള്ളാൻ താങ്കൾ മുൻകയ്യെടുക്കണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!