നൂറ് മേനി വിളവെടുപ്പോടെ പൈങ്ങോട്ടു പുറത്ത് കൊയ്ത്തുൽസവംതുടങ്ങി

0
698

കുന്ദമംഗലം: കാർഷിക വികസന ക്ഷേമ വകുപ്പിന്റെയും കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിറ്റാണ്ടുകളോളം തരിശ് ഭൂമിയായി കിടന്നിരുന്ന പൈങ്ങോട്ട് പുറം പതിനാറാം വാർഡിലെ നെൽ വയലിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുൽസവം കൊറോണ രോഗഭീതിയുടെ സാഹചര്യത്തിൽ യാതൊരു വിധ ഔദോഗിക ചടങ്ങുകളുമില്ലാതെ കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്തോടെ തുടക്കം കുറിച്ചു. കൃഷി ഓഫീസർ ഷാാജി ,കൃഷി ഉദ്യോഗസ്ഥരുടെ സാന്നിിധ്യത്തിൽ

വാർഡ് മെമ്പർ ഷമീന വെളളക്കാട്ട് കൊയ്ത്തുത്സവം ഫ്ലാഗ് ഓഫ് ചെയ്തു.

2 ഏക്കർ സ്ഥലത്തെ വിത്തിടൽ കർമ്മം കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് ജില്ലാ കലക്ടർ എസ്.സാംബശിവ റാവു അവർകളായിരുന്നു നിർവ്വഹിച്ചിരുന്നത്.

വെള്ളക്കാട്ട് മുഹമ്മദലി , കുപ്പേരി അബ്ദുൽ ഗഫൂർ, തച്ചോറക്കൽ സാദിഖലി, കൽപ്പള്ളി ബഷീർ ഹാജി, ബൈജു കെ.കെ , വെളുത്തേടത്ത് ഉണ്ണിമോയി ഹാജി,
ഷമീന വെള്ളക്കാട് എന്നിവരാണ് നെൽകൃഷി നടത്തുവാൻ മുന്നിട്ടിറങ്ങിയ കർഷകർ.

ഒരു നാടിന് അന്യം നിന്ന് പോയ നെൽകൃഷി പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പുനർജീവിപ്പിക്കുവാനും നൂറ് മേനി വിളവെടുക്കാനും സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് നാടും നാട്ടുകാരും.

തൊട്ടടുത്ത വർഷങ്ങളിൽ 25 ഏക്ര വയലിലെങ്കിലും വർഷത്തിൽ 2 തവണ വീതം നെൽകൃഷി നടത്തുന്നതിലുള്ള ആലോചനയിലാണ് വാർഡ് മെമ്പറും പ്രദേശത്തെ ദൂവുടമകളും കർഷകരും.

വളരെയധികം ചെറുപ്പക്കാരും ഭൂവുടമകളും സന്നദ്ധരായി ഇപ്പോൾ തന്നെ മുന്നോട്ട് വരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷക്ക് വക നൽകുന്നു എന്ന് വാർഡ് മെമ്പർ അഭിപ്രായപ്പെട്ടു.
തങ്ങൾക്കാവശ്യമായ ഭക്ഷ്യ വിഭവങ്ങൾ നാട്ടിൽ തന്നെ ഉത്പാദിപ്പിച്ച് ഭക്ഷ്യ സാശ്രയത്വം നേടാൻ ഉള്ള പരിശ്രമത്തിലാണ് കർഷകഗ്രാമമായ പൈങ്ങോട്ടുപുറം.

LEAVE A REPLY

Please enter your comment!
Please enter your name here