മുക്കം : മുക്കത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി ബിര്‍ജുവിനെ മുക്കം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയ കേസിലാണ് ബിര്‍ജുവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച രാവിലെ ബിര്‍ജുവിനെ മണാശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
മുക്കം സി.ഐ. ബി.കെ. സിജുവിനാണ് അന്വേഷണച്ചുമതല. വീട്ടില്‍ വെച്ച് ഇയാള്‍ സുഹൃത്ത് ഇസ്മയിലിന്റെ സഹായത്തോടെ അമ്മ ജയവല്ലിയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ജയിലിലെത്തി പ്രതിയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.