Trending

വാഹനങ്ങൾ ഓടാൻ ഒറ്റ, ഇരട്ട അക്ക ക്രമീകരണം

ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഓടാൻ അനുവദിക്കുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവുകൾ ഉണ്ടാകും.
നിർത്തിയിട്ട വാഹനങ്ങൾ കേടാവാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ അവ സ്റ്റാർട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകും. യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിർത്തിയിട്ട വാഹനങ്ങൾക്കും ഈ അവസരം ഉപയോഗിക്കാം.
അതിഥി തൊഴിലാളികൾക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നുവെന്ന്  സിവിൽ സപ്ലൈസ് ഉറപ്പാക്കണം. അവശ്യ മരുന്നുകൾ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോൾ സംവിധാനമുണ്ട്. കസ്റ്റംസുമായി യോജിച്ചാണ് നോർക്ക ഇത് ചെയ്യുന്നത്. സേവനം ആവശ്യമുള്ളവർ നോർക്കയുമായി ബന്ധപ്പെട്ടാൽ മതിയാകും.
കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ കാലത്ത് സ്തുത്യർഹമായ പ്രവർത്തനത്തിന് അവരെ അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷം വരുന്ന സ്ഥിതിക്ക് ഓടും ഓലയും മേഞ്ഞ വീടുകൾക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. അതിന് അനുമതി നൽകും. കിണറുകൾ വൃത്തിയാക്കാനും അനുമതിയുണ്ടാകും. ശേഖരിച്ചുവെച്ച കശുവണ്ടി പ്രത്യേക ലോറിയിൽ കൊല്ലം വരെ എത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് പ്രത്യേക അനുമതി നൽകും. കശുവണ്ടി വികസന കോർപ്പറേഷനും കാപ്ക്‌സുമാണ് കശുവണ്ടി എടുക്കുന്നത്.
അങ്കണവാടികൾ അടച്ചിട്ട സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മെയ് 15 വരെ ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. അങ്കണവാടി പ്രവർത്തകർ 37 ലക്ഷം വയോധികരുടെ വിവരങ്ങൾ അന്വേഷിക്കുകയും അവർക്കാവശ്യമായ സാഹയങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.


കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വർണപണയ വായ്പാ പദ്ധതി നടപ്പാക്കും. സ്വർണപണയത്തിൻമേൽ മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നൽകുന്നതാണ് പദ്ധതി. ഇൻഷുറൻസ് അപ്രൈസൽ, പ്രോസസ്സിങ് ചാർജുകൾ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്റെയും സ്ഥാപനങ്ങളുടെയും പൂർണ സഹകരണം പി വി അബ്ദുൾവഹാബ് എംപി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ജൻശിക്ഷൻ സൻസ്താൻ തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങൾ ഐസോലേഷൻ വാർഡുകളാക്കാൻ വിട്ടു നൽകും. നിർമാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്‌ക്കുകൾ ദിവസേന നിർമിച്ചു നൽകാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. പീവീസ് ഇൻറർനാഷണൽ സ്‌കൂൾ, പീവീസ് മോഡൽ സ്‌കൂൾ, അമൽ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനൽകും എന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ടീമായ കേരളാ ബ്ലാസ് റ്റേഴ്‌സ് കോവിഡ് രോഗികൾക്ക് ആവശ്യമായ ഒരു ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ സംഭാവന ചെയ്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!