Kerala

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്. പിഒഎസ് മെഷീനുകൾ ഇന്ന് ഉച്ചയ്ക്ക് മുൻപ് തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മിഷൻ തിരിച്ചേൽപ്പിക്കാത്ത വരുടെ വിവരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞദിവസം സമരക്കാരുമായി കെഎസ്ഇബി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ശമ്പള വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള കരാർ ജീവനക്കാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു.

കെഎസ്ഇബിയുടെ നാലിലൊന്ന് വരുമാനം നിലച്ചു. സമരം ഉപഭോക്താക്കളെയും ബാധിക്കുന്നു. 240 യൂണിറ്റ് വരെയാണ് ഗവൺമെന്റ് സബ്സിഡി നൽകുന്നത്. മീറ്റർ റീഡിങ് വൈകുന്നതിനാൽ ഉപഭോക്താക്കൾ അധിക തുക നൽകേണ്ടിവരും. വൈദ്യുത വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പിഒഎസ് മെഷീനുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൊലീസ് നടപടി ഭയന്നാണ് മീറ്റര്‍ റീഡര്‍മാര്‍ മെഷീനുകള്‍ തിരിച്ചേല്‍പ്പിക്കുന്നത്. ശമ്പളം വര്‍ധിപ്പിക്കില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. നാല് വര്‍ഷമായി ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ല.

ഒരു വീട്ടില്‍ പോയി മീറ്റര്‍ റീഡിങ് എടുക്കുന്നതിന് ഏകദേശം 13 രൂപയാണ് ലഭിക്കുന്നത്. ഈ തുക വണ്ടിക്കൂലിക്ക് പോലും തികയില്ലെന്നാണ് റീഡര്‍മാര്‍ പറയുന്നത്. ടൗണ്‍ പ്രദേശങ്ങളില്‍ ഒരു റീഡിങ് എടുത്താല്‍ അഞ്ച് രൂപ മാത്രമാണ് ലഭിക്കുന്നത്. മാസം ശരാശരി 23,000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഇടപെടലിൽ പ്രശ്നം പരിഹരിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!