Trending

ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു; പരിയാരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഹൃദയ വാല്‍വ് ശസ്ത്രക്രിയയ്ക്കായി എത്തിയ ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ്‌ മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ ശസ്ത്രക്രിയയ്ക്കായി ഫാത്തിമയെ ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റി. അതു സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രിയോടെ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയ അറിയിച്ചിട്ടില്ലെന്നും, കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഭർത്താവ് കുഞ്ഞുമുഹമ്മദ്‌ ആവശ്യപ്പെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!