ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് അവശ്യസാധനങ്ങളോടൊപ്പം ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, തുണിത്തരങ്ങൾ അടക്കം എല്ലാ വിധ സാധനങ്ങളുടെയും കച്ചവടത്തിന് അവസരം നൽകുകയും എന്നാൽ ഇത്തരം സാധനങ്ങൾ വിൽപ്പന നടത്തുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 19 ഞായറാഴ്ച്ച സംസ്ഥാന വ്യാപകമായി പ്രതിക്ഷേധ ദിനം ആയി ആചരിച്ചു.
യൂണിറ്റുകളിൽ സാമൂഹിക അകലം പാലിച്ച് ഓൺലൈൻ വ്യാപാര വിരുദ്ധ പോസ്റ്റർ ബാനർ കയ്യിൽ പിടിച്ച് പ്രതിക്ഷേധിച്ചത്.
ടൗണിൽ പോകാൻ കഴിയാത്തവർ വീട്ടിൽ പ്ലേ കാർഡ് പിടിച്ച് പ്രതിഷേധിച്ചത്. കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു..
ലോക്ഡൗണിന് ശേഷം ഓൺലൈൻ വ്യാപാരം, നികുതി വകുപ്പ് നോട്ടീസ്, വ്യാപാര മേഖലയ്ക്ക് പാക്കേജ് എന്നീ ആവശ്യങ്ങളിലേക്ക് മറ്റ് സമരപരിപാടികൾ നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു.


