Local

കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണം – ഡി.എം.ഒ

കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ചൈനയില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ എത്തിയ ആളുകള്‍ അവരുടെ കൃത്യമായ മേല്‍വിലാസം, തൊഴില്‍, യാത്രാവിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ജില്ലാമെഡിക്കല്‍ ഓഫീസിലോ ഇ.മെയില്‍ (coronakkd@ gmail.com), 0495 2371471, 0495 2376063 എന്നീ ഫോണ്‍ നമ്പറുകളിലോ അറിയിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 

information

അറിയിപ്പുകള്‍

സി-ഡിറ്റില്‍ താത്കാലിക ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു സംസ്ഥാന സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്മെന്റ് പ്രോജക്റ്റിലെ താത്കാലിക ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനു മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റ്, ഇന്റര്‍വ്യൂവിലേക്ക് യോഗ്യതയുള്ള അപേക്ഷകരെ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സി ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.careers.cdit.org) റജിസ്റ്റര്‍ ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.  അവസാന തിയ്യതി  ജനുവരി 25. ഓണ്‍ലൈന്‍ ലൈസന്‍സ് അപേക്ഷ : പരാതി നല്‍കാം ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ഓണ്‍ലൈന്‍ ആയി ലൈസന്‍സിന് അപേക്ഷിക്കുകയും ഓണ്‍ലൈന്‍ സര്‍വ്വറിലെ […]

Local

കുരിക്കത്തൂര്‍ അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നടന്നു

കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 ല്‍ വടക്കെ തെക്കണഞ്ചേരി രജീഷ് കുമാര്‍ സൗജന്യമായ് നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന കുരിക്കത്തൂര്‍ അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ നിര്‍വ്വഹിച്ചു. സ്റ്റേറ്റ് ഫണ്ടില്‍ നിന്നും ലഭിച്ച 14.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണം. അങ്കണവാടി ടീച്ചര്‍ ഷീല സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എം.എം.സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹിതേഷ് കുമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ […]

Local

വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരം

കുന്ദമംഗലം: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബാലസദയത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍പി, യുപി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മല്‍സരം നടത്തുന്നു.വിദ്യഭ്യാസ ഉപജില്ലാതലത്തിലുള്ള മല്‍സരം ഫെബ്രുവരി ഒമ്പതിന് കുന്ദമംലത്ത് നടക്കും.വിജയികള്‍ക്ക് ഓരോ വിഭാഗത്തിലും സമ്മാനം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ജില്ലാതല പ്രദര്‍ശനവും സംഘടിപ്പിക്കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും :8714402520, 94956142 55.

News

ലൈഫ് മിഷനില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മറ്റൊരു പദ്ധതി; മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടാതെപോയ ഭവനരഹിതര്‍ക്കായി അനുബന്ധ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി. ഇത്തരക്കാര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതിലുള്‍പ്പെടാത്ത മറ്റുള്ളവരുടെ പ്രശ്നവും പരിഹരിക്കുമെന്നും കണ്ണൂരില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ ജില്ലാതലസംഗമത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മൂന്നുതരം ഗുണഭോക്താക്കളാണ് ലൈഫ് പദ്ധതിയില്‍. നേരത്തേയുള്ള പദ്ധതികളില്‍ സഹായം ലഭിച്ച്, പല കാരണങ്ങളാല്‍ നിര്‍മാണം ഇടയ്ക്കുവച്ചു നിന്നുപോയവര്‍ക്കാണ് ആദ്യ പരിഗണന. 54,183 പേരാണ് ഈ ഗണത്തില്‍ വരുന്നത്. ഇതില്‍ 96 […]

Local

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ നോട്ടീസ് നല്കിയ 148 അപേക്ഷകരില്‍ നിന്നും തെളിവെടുപ്പ് നടത്തി.എസ്.ബി.ഐ.യുടെ കോഴിക്കോട് മെയിന്‍ ബ്രാഞ്ചില്‍ നിന്നും 18 ലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയ വള്ളവും വലയും കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട് കടക്കെണിയിലായ മത്സ്യത്തൊഴിലാളി ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അടുത്ത സിറ്റിംഗില്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ തീരുമാനിച്ചു.കാരന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത മത്സ്യത്തൊഴിലാളിക്ക് 84,768 […]

Sports

ജില്ലാ സബ് ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു.  കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഏ.കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പി. ഷഫീഖ്, സി.ടി ഇൽയാസ്, പി.ടി. അബ്ദുൽ അസീസ്, അമൽ സേതുമാധവൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ റഗ്ബി അസോസിമേഷൻ സെക്രട്ടറി കെ.വിനു സ്വാഗതവും റിയാസ് പുതുപ്പാടി നന്ദിയും പറഞ്ഞു. 

News

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണം; മൃതദേഹങ്ങള്‍ നാളെ കുന്ദമംഗലത്തെത്തിക്കും

നേപ്പാളില്‍ മരണപ്പെട്ട കുന്ദമംഗലം സ്വദേശിയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്ന് ഡല്‍ഹിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. കരിപ്പൂര്‍ നിന്ന് നേരെ മൊകവൂര്‍ എത്തിച്ച ശേഷം മൃതദേഹങ്ങള്‍ പി്ന്നീട് കുന്ദമംഗലത്തേക്ക് കൊണ്ടുവരും. തുടര്‍ന്ന് കുന്ദമംഗലത്ത് സാംസ്‌കാരിക നിലയത്തിന് സമീപമുള്ള പൊതു സ്റ്റേജില്‍ പൊതുദര്‍ശനത്തിന് വെക്കും. റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ബുധനാഴ്ച തന്നെ ഡല്‍ഹി വഴി […]

Sports

ന്യൂസിലാന്റ് പരമ്പര;സഞ്ജു കളിച്ചേക്കും

ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ കളിച്ചേക്കും. സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അവസാനം കളിച്ച ടി20യില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് മൂന്നാമനായി ബാറ്റ് ചെയ്ത സഞ്ജു രണ്ട് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായെങ്കിലും എന്നാല്‍ മികച്ച കീപ്പിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരമായാകും സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. പരമ്പരയില്‍ […]

News

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ ബാധിച്ചതായി വിവരം

ലോകം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുന്നതിനിടയില്‍ സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മൂന്നു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണെന്നും വിവരമുണ്ട്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്‌സിനെ പരിചരിച്ച നഴ്‌സുമാരാണു രോഗ ബാധിതരായത്.

error: Protected Content !!