News

നാടിനെ ദു;ഖത്തിലാഴ്ത്തി കുന്ദമംഗലത്തെ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മരണം

ഒരു നാടിനെയൊന്നാകെ ദു;ഖത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം നേപ്പാളില്‍വെച്ച് വിഷവാതകം ശ്വസിച്ച് മരിച്ച യുവ എഞ്ചിനീയറുടെയും കുടുംബത്തിന്റെയും മരണം. രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷമിയും ഇളയമകന്‍ വൈഷ്ണവുമായിരുന്നു മരിച്ചത്. മൊകവൂരില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ഫെബ്രുവരിയില്‍ താമസിക്കാനിരിക്കെയാണ് മരണം ഇവരെ കൊണ്ടുപോകുന്നത്. കാരന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരിയായ ഇന്ദുലക്ഷ്മിയുടെ വീടിന് തൊട്ടടുത്താണ് വീട് നിര്‍മിച്ചിരുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ടി.സി.എസ്. കമ്പനിയില്‍ ജോലിചെയ്തിരുന്ന വെസ്റ്റ്ഹില്‍ പോളിടെക്‌നിക്കില്‍നിന്ന് ഡിപ്ലോമ നേടിയശേഷം തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍നിന്ന് ബിടെക്കും […]

Local

വായന ചെപ്പ് പുസ്തകോല്‍സവം സംഘടിപ്പിക്കും

ആരാമ്പ്രം; വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അറിവും ചിന്തയും ഭാവനകളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരാമ്പ്രം ഗവ: എം.യു.പി.സ്‌കൂളില്‍ ജനുവരി 23 ന് (വ്യാഴം) വായന ചെപ്പ് പുസ്തകോല്‍സവം സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ അനുയോജ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കി അവരുടെ വീടുകളില്‍ ഹോം ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.മാര്‍ച്ച് 31നകം 100 ഹോം ലൈബ്രറികള്‍ സ്ഥാപിക്കും, ഒലീവ് ബുക്‌സ്, എച്ച് & സി, അമാന ബുക്‌സ്, ഐ.പി.എച്ച്, ശാസ്ത്രസാഹിത്യ പരിഷത്, ലിവ ബുക്‌സ്, മാതൃഭൂമി ബുക്‌സ് […]

Local

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക; സട്രീറ്റ് മാര്‍ച്ച് നടത്തി

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കുക എന്ന ആവിശ്യവുമായി കുന്നമംഗലത്തെ യൂവജന സംഘടന കോര്‍ഡിന്‍ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ചു സ്ട്രീറ്റ് മാര്‍ച്ച് നടത്തി. 1000 ത്തില്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് പതിമംഗലത്തു നിന്നും തുടങ്ങി കുന്നമംഗലത്ത് സമാപിച്ചു. യൂവജന സംഘടന ഭാരവാഹികളായ സിദ്ധീഖ് തെക്കയില്‍ ,വി .പി .ഷിനില്‍ ,കെ .കെ .ഷമീല്‍ ,പി .എം .രാജേഷ് ,ഹനീഫ സഖാഫി ,റഫീഖ് ഫൈസി , എഡി ജുനൈദ് ,നിധിന്‍ നാഥ് ,കെ […]

Kerala

കിഫ്ബി: 4014 കോടിയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം

ഇതുവരെ അംഗീകരിച്ചത് 53,678.01 കോടി രൂപയുടെ പദ്ധതികൾ ജനുവരി 20,21 തീയതികളിൽ ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേണിംഗ് ബോഡി യോഗങ്ങൾ 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകി. ഇതോടെ വ്യവസായ പാർക്കുകൾക്കും ദേശീയപാതയ്ക്കും സ്ഥലം ഏറ്റെടുക്കുന്നതിനുമുള്ള തുക ഉൾപ്പെടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായതായി ധനകാര്യമന്ത്രി ഡോ: ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ 14,275.17 കോടിയും ദേശീയപാതാ […]

information

അറിയിപ്പുകള്‍

ജില്ലാ വികസന സമിതി 25 ന് ജില്ലാ വികസന സമതി യോഗം ജനുവരി 25 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.   ഹൈവേയുടെ വശങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ ജനുവരി 25 ന് സ്റ്റേറ്റ്/നാഷണല്‍ ഹൈവേ റോഡ് സൈഡിലെ മാലിന്യ നിര്‍മാര്‍ജനം നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ നാല് നഗരസഭകളിലൂടെയും 33 ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന സ്റ്റേറ്റ്/നാഷണല്‍ […]

News

റിപ്പബ്ലിക്ദിന പരേഡ് വര്‍ണാഭമാക്കാന്‍ കോഴിക്കോട് ബീച്ച് ഒരുങ്ങി

മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിവാദ്യം സ്വീകരിക്കും;ഇന്ന് മുതല്‍ റിഹേഴ്‌സല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ജില്ലാതല റിപ്പബ്ലിക് ദിന പരേഡ് ഇത്തവണ സംഘടിപ്പിക്കുന്നത് കോഴിക്കോട് ബീച്ചില്‍. സാധാരണ വെസ്റ്റ്ഹില്‍ പരേഡ് ഗ്രൗണ്ടില്‍ നടത്താറുള്ള ആഘോഷ പരിപാടി കൂടുതല്‍ വര്‍ണാഭവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ബീച്ച് റോഡില്‍ നടത്താന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡിന്റെ ചെറുമാതൃകയില്‍ വിവിധ പ്ലാറ്റൂണുകളുടെ പരേഡിനൊപ്പം വിവിധ വകുപ്പുകളുടെ ടാബ്ലോകളും കേരളത്തിന്റെ തനത് കലാ രൂപങ്ങളുടെ പ്രകടനങ്ങളും അടങ്ങുന്ന പരേഡ് കാണാന്‍ […]

Local

കാരന്തൂരിലെ ട്രാന്‍സ്‌ഫോര്‍മര്‍ ഉദ്ഘാടനം ചെയ്തു

കാരന്തൂര്‍ ടൗണില്‍ കെഎസ്ഇബി പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എട്ട് ലക്ഷം രൂപയാണ് ഈ ട്രാന്‍സ്‌ഫോര്‍മറിന് വേണ്ടി ചെലവ് വന്നത്. കാരന്തൂര്‍ ടൗണില്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ഇല്ലാതിരുന്നതിനാല്‍ ഓവുങ്ങര ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നായിരുന്നു വൈദ്യുതി ലഭ്യമാക്കിയിരുന്നത്. ഈ ട്രാന്‍സ്‌ഫോര്‍മറില്‍ ഓവര്‍ലോഡ് കാരണം കാരന്തൂരിലും പരിസരങ്ങളിലും വൈദ്യുതി തടസം പതിവായിരുന്നു. സ്ഥലം ലഭ്യമാക്കുകയെന്നതായിരുന്നു പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതില്‍ നേരിട്ട വലിയ വെല്ലുവിളി ഇക്കാര്യത്തിന് കെഎസ്ഇബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എംഎല്‍എ മുഖേന ജില്ല […]

National

നേപ്പാളില്‍ ഹോട്ടലില്‍ 8 മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു; മരിച്ചവരില്‍ കുന്ദമംഗലം സ്വദേശികളും

നേപ്പാളില്‍ ഹോട്ടലില്‍ വിഷവാതകം ശ്വസിച്ച് കുന്ദമംഗലം സ്വദേശികള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചു. 15 അംഗ സംഘത്തിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് മരിച്ചത്. നേപ്പാളിലെ ദാമനിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ ഹോട്ടലിലെ ഹീറ്ററില്‍ നിന്നും വിഷവാതകം പുറത്ത് വന്നത് ശ്വസിച്ച് മരണപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മുഖേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത്ത് കുമാര്‍ ടി ബി (39), ഇന്ദു രഞ്ജിത്ത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, […]

Kerala

ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് -മുഖ്യമന്ത്രി

ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്.കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് […]

Kerala

കേരളം – നെതർലന്റ്‌സ് സഹകരണം: മേൽനോട്ട സമിതി രൂപീകരിക്കും

നെതർലന്റ്‌സും കേരളവും തമ്മിൽ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് സംയുക്ത മേൽനോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതർലന്റ്‌സ് അംബാസഡർ മാർട്ടിൻ വാൻഡെൻ ബെർഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി നെതർലന്റ്‌സ് സന്ദർശിച്ചപ്പോഴും നെതർലന്റ്‌സ് രാജാവും രാജ്ഞിയും കേരളം സന്ദർശിച്ചപ്പോഴും എടുത്ത തീരുമാനങ്ങൾ വേഗം പ്രാവർത്തികമാക്കുന്നതിനാണ് മേൽനോട്ട സംവിധാനം ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന ചർചയിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് […]

error: Protected Content !!