Kerala

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ പകപോക്കല്‍; പ്രളയത്തില്‍ അധിക ധനസഹായമില്ല

കേരളത്തോട് വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ പകപോക്കല്‍. പ്രളയസഹായത്തില്‍ കേരളത്തിന് അധിക ധനസഹായം നല്‍കില്ലെന്നും 2018ലെ ദുരിതാശ്വാസത്തിന് നല്‍കിയ മൂവായിരം കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. അതിനാല്‍ സംസ്ഥാനം ആവശ്യപ്പെട്ട രണ്ടായിരം കോടി അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം കടുത്ത പ്രളയദുരിതം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ ഒഴിവാക്കലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര […]

Local

ആരാമ്പ്രം-കാഞ്ഞിരമുക്ക്, മണാശ്ശേരി- കൂളിമാട് റോഡില്‍ ഗതാഗത നിയന്ത്രണം

ആ​രാ​മ്പ്രം-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഗ​താ​ഗ​ത​ത്തി​ന് ഭാ​ഗി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ആ​രാ​മ്പ്ര​ത്ത് നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ ആ​രാ​മ്പ്രം-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ, തി​രി​ച്ചും പോ​കണം. കൊ​ടു​വ​ള്ളി നി​ന്നും കാ​ഞ്ഞി​ര​മു​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​പ​ന്നൂ​ര് റോ​ഡ് വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ കൊ​ടു​വ​ള്ളി-​ന​രി​ക്കു​നി-​കാ​ഞ്ഞി​ര​മു​ക്ക് റോ​ഡ് വ​ഴി​യോ പോ​കേ​ണ്ട​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു. .മ​ണാ​ശേരി-​കൂ​ളി​മാ​ട് റോ​ഡി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് മു​ത​ല്‍ പ്ര​വൃ​ത്തി തീ​രു​ന്ന​തു വ​രെ മ​ണാ​ശേരി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മാ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ചൂ​ലൂ​ര്‍ […]

Local

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് 5 കോടിയുടെ ഭരണാനുമതി

പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് നിന്ന് പനത്തുതാഴം സി.ഡബ്ല്യു.ആര്‍.ഡി.എം ബൈപ്പാസ് വഴി എം.വി.ആര്‍ ക്യാന്‍സര്‍ സെന്‍ററിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകരമായ ഈ റോഡ് മില്‍മയുടെ സമീപത്തു കൂടിയാണ് കടന്നുപോകുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് വഴി കുന്ദമംഗലം ടൗണില്‍ ബന്ധപ്പെടാതെ കട്ടാങ്ങല്‍, മുക്കം ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ […]

Local

തരിശ് ഭൂമി വിത്തിടല്‍ നാടിന്റെ ഉത്സവമായി മാറി

കുന്ദമംഗലം: കാര്‍ഷിക വികസന ക്ഷേമ വകുപ്പിന്റെയും കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പതിറ്റാണ്ടുകളോളം തരിശ് ഭൂമിയായി കിടക്കുന്ന പൈങ്ങോട്ട് പുറം പതിനാറാം വാര്‍ഡിലെ നെല്‍ വയലില്‍ നെല്‍കൃഷിയുടെ വിത്തിടല്‍ കര്‍മ്മം കോഴിക്കോട് കലക്ടര്‍ എസ്.സാംബശിവ റാവു നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസു ദേവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വെച്ച് നെല്‍ക്കൃഷി നടത്തുന്നതിനായി മുന്നിട്ടിറങ്ങിയ കര്‍ഷകരായ വെളുത്തേടത്ത് ഉണ്ണിമോയി ഹാജി , മുഹമ്മദലി വെള്ളക്കാട്, അബ്ദുല്‍ ഗഫൂര്‍ എന്‍.പി, സാദിഖലി തച്ചോറക്കല്‍, ബഷീര്‍ കല്‍പ്പള്ളി, ബൈജുകെ.കെ […]

Local News

രഞ്ജിത്തിനും കുടുംബത്തിനും നാടിന്റെ കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് നാടിന്റെ യാത്രാമൊഴി. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ മൃതദേഹം മൊകവൂരില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് കുന്ദമംഗലത്തേക്ക് കൊണ്ടുവന്നത്. അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് കുന്ദമംഗലം സാംസകാരിക നിലയത്തിന് സമീപമുള്ള സ്റ്റേജിനടുത്ത് എത്തിച്ചേര്‍ന്നത്. ,എം.പി എം.കെ രാഘവന്‍, എംഎല്‍എ പിടിഎ റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത, ടി. സിദ്ദിഖ്, മുന്‍ എംഎല്‍എ യുസി രാമന്‍, മുന്‍ ഗ്രാമപഞ്ചായത്ത് […]

information

അറിയിപ്പുകള്‍

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ് കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത, മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി അംഗത്വമുള്ള പരമ്പരാഗത ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര, ബേപ്പൂര്‍  മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനവരി 31 നകം അതത് ഓഫീസുകളില്‍ സമര്‍പ്പിക്കണം.  ഫോണ്‍ […]

Local

ഭിന്നശേഷി ജീവനക്കാര്‍ കലക്ടറെ കണ്ടു

പരാതികളും  പരിഭവങ്ങളുമായാണ് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍  ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിനെ കാണാന്‍ എത്തിയത്. കലക്ടറുമായി സംവദിക്കാനുള്ള അവസരം അവര്‍ നന്നായി വിനിയോഗിച്ചു. വിനീതക്കും, അഖിലിനും ആവലാതികള്‍പറഞ്ഞിട്ടും തീരുന്നില്ല. എല്ലാം ശ്രദ്ധയോടെ  കേട്ട് പരിഹാരിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കി. ജോലി സ്ഥലം സന്ദര്‍ശിക്കാന്‍ വരുമോയെന്ന് കലക്ടറോട് ചോദിക്കാനും ഇവര്‍ മറന്നില്ല.യുഎല്‍സിസിഎസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എരഞ്ഞിപ്പാലം യുഎല്‍ കെയര്‍ നായനാര്‍ സദനത്തില്‍ നിന്നും  പരിശീലനം നേടി, ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, […]

Kerala

ആരോഗ്യ ജാഗ്രത 2020 സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

പകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകം – മുഖ്യമന്ത്രിപകർച്ചവ്യാധി പ്രതിരോധവും മാലിന്യ നിർമാർജനവും പരസ്പരപൂരകമാണെന്നും ഇതുൾക്കൊണ്ട് വീഴ്ചയുണ്ടാകാതിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിനുള്ളതെന്നും ജനങ്ങളാകെ സാമൂഹ്യപ്രതിബദ്ധതാ കാഴ്ചപ്പാടോടെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ആർദ്രം മിഷന്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ച ‘ആരോഗ്യ ജാഗ്രത 2020’ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യസേവനരംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കുന്നത്. പകർച്ചവ്യാധി […]

Kerala

കൊറോണ വൈറസ്; ചൈനയില്‍ നിന്നു വന്ന യുവാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് ബാധയാണോയെന്ന സംശയത്തെ തുടര്‍ന്ന് ചൈനയില്‍നിന്നു വന്ന യുവാവിനെ എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഐസലേഷന്‍ വാര്‍ഡിലാണു പ്രവേശിപ്പിച്ചിട്ടുള്ളത്. സ്രവം പുണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയയ്ക്കും. അതുവരെ നിരീക്ഷണത്തില്‍ തുടരും. അതേസമയം, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൈനയില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥിനി കോട്ടയത്തു നിരീക്ഷണത്തിലാണ്. ചൈനയില്‍ പഠിക്കുന്ന കോട്ടയം ജില്ലക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണു നിരീക്ഷണത്തിലുള്ളത്.

Local

രഞ്ജിത്ത് കുമാറിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ അനുശോചിച്ച് സ്വാഭിമാന്‍ റാലി മാറ്റിവെച്ചു

നേപ്പാളില്‍ മരണപ്പെട്ട രഞ്ജിത്ത് കുമാറിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ അനുശോചിച്ച് ബിജെപി കുന്ദമംഗലം കമ്മറ്റി. പൗരത്വ നിയമത്തെ അനുകൂലിച്ച് കുന്ദമംഗലം പഞ്ചായത്തിന്റെ ജനജാഗ്രണ സമിതി നടത്താനിരുന്ന സ്വാഭിമാന്‍ റാലിയും പൊതുസമ്മേളനവും അനുശോചനത്തിന്റെ ഭാഗമായി മാറ്റിവെച്ചു.

error: Protected Content !!