പുലച്ചൂട്ടിൽ ദേവകി (74) നിര്യാതയായി

മുറിയനാൽ: പുലച്ചൂട്ടിൽ ദേവകി (74) നിര്യാതയായി. പരേതനായ ചന്തുവിന്റെ ഭാര്യയാണ്. മക്കൾ പ്രസൂൺ, റീന, പ്രവീൺ (കെ.എസ്.ആർ.ടി.സി) പ്രസീത, പ്രശാന്ത് (എച്ച്.എസ്.ടി, ജി.എച്ച്.എസ്.എസ് മാവൂർ) പ്രവിത. മരുമക്കൾ പ്രദീപ് കുമാർ (വെസ്റ്റ്ഹിൽ), ശ്രീധരൻ (നരിക്കുനി ), ബിനിത, ജിജ, മഞ്ജുഷ ( ക്ലർക്ക് ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്). സഹോദരൻ സാമിക്കുട്ടി (പുവത്തൂർ). സഞ്ചയനം ചൊവ്വ

information

അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിലവസരം  സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍  നാളെ (ജനുവരി 18) രാവിലെ 10.30 മണിക്ക് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  പ്ലസ് ടു/ബിരുദം അടിസ്ഥാന യോഗ്യതായായുള്ള  ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്,  ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ ഹെഡ്, അസിസ്റ്റന്റ് സ്റ്റോര്‍ ഹെഡ്, ഗ്രാഫിക് ഡിസൈനര്‍, മെര്‍ച്ചന്റ് പ്രോമോട്ടര്‍, ഔട്ട്ലെറ്റ് സൂപ്പര്‍വൈസര്‍, സെയില്‍സ് പ്രൊമോട്ടര്‍  തുടങ്ങി  15 ഓളം തസ്തികകളിലായി  100 ല്‍ പരം ഒഴിവുകളിലേക്ക്  കൂടിക്കാഴ്ച നടത്തുന്നു.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍  ചെയ്തവര്‍ക്ക്  സൗജന്യമായും അല്ലാത്തവര്‍ക്ക് 250 […]

Kerala

കൊലപാതകം രണ്ടാം ശ്രമത്തില്‍ ; സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. സിലി രണ്ടാം ശ്രമത്തിലാണ് ജോളി കൊന്നതെന്നും ഷാജുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. 1200 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്.നേരത്തെ ജോളി സിലിയെ കൊല്ലാന്‍ ശ്രമിച്ചതില്‍ ഡോക്ടറുടെ കുറിപ്പില്‍ ശരീരത്തില്‍ വിഷാംശം കണ്ടതായി രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2016 ജനുവരി […]

Local

രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ; അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന്

തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടിക പുതുക്കുന്നതിന്  മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ  നേതൃത്വത്തില്‍ നടന്നു.  കരട് വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഫെബ്രുവരി 14 ആണ് കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിങ് അപ്‌ഡേഷന്‍ ഫെബ്രുവരി 25ന് പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും. പ്രവാസികളുടെ വോട്ടര്‍ പട്ടിക പ്രത്യേകം തയ്യാറാക്കുന്നതിനായി  […]

National

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പഞ്ചാബും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി പഞ്ചാബും. പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പഞ്ചാബ് പാസാക്കിയത്. പ്രമേയത്തിലുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ കേരളം ആദ്യമായി പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയിരുന്നു. പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യം ചെയ്ത് ബിജെപി നേരത്തെ തന്നെ രംഗത്ത് […]

Sports

സോഫ്റ്റ് ടെന്നീസ്: ജില്ലയെ ആദർശ് അനിലും ഇൻശാ ഗഫൂറും നയിക്കും

18 ന് ശനിയാഴ്ച കോഴിക്കോട് കോസ് മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന നാലാമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ സദ്ഭാവന വേൾഡ് സകൂളിലെ ആദർശ് അനിലും ഗേൾസ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ ഇൻശാ ഗഫൂറും നയിക്കും. ബോയ്സ് ടീം : മുഹമ്മദ് അഹ്നാസ് (വൈസ് ക്യാപ്റ്റൻ), കെ.അഭിനന്ദ്, ടി.കെ ഋതുൽ മനോജ്, ആബിദ് അൽഫാൻ, കെ. ആഗ്നേയ്, സിദ്ധാർത്ഥ് റിജു, കെ. ഗൗതം, ഹസൻ […]

Local

മികച്ച പാർലമെന്റേറിയൻമാരായ വിദ്യാർത്ഥികൾ മന്ത്രി എ.കെ.ബാലനെ സന്ദർശിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് സംഘടിപ്പിച്ച 2018-19 ലെ യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻമാരായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിയമ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനെ സന്ദർശിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ പഠനമേഖലയുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ ആദ്യമേ മനസിൽ കാണണമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ഇന്ന് ലഭിക്കുന്നത്. പൊതുവിദ്യാഭ്യാസരംഗം ഇന്ന് ഏറെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ നടന്ന മുഖാമുഖത്തിൽ നിരവധി സമകാലിക വിഷയങ്ങൾ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാർത്ഥികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റും മന്ത്രി […]

Local

കൂടത്തായി കൊലപാതക പരമ്പര; സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിച്ചേക്കും

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിച്ചേക്കും. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയാണ് സലി. താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിക്കുക. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി ജോളി ജോസഫ് സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. എം.എസ്. മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണു കേസില്‍ രണ്ടും മൂന്നും പ്രതികള്‍. 2019 ഒക്ടോബര്‍ 18നാണ് സിലി വധക്കേസില്‍ ജോളി ജോസഫിന്റെ അറസ്റ്റ് […]

Local

പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പഴയകാലത്തേക്കൊരു മടക്കം

പുതുവര്‍ഷം മുതല്‍ കേരളത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കര്‍ശനമായി കുറച്ചപ്പോള്‍ പലരും കരുതി എങ്ങനെ പ്ലാസ്റ്റിക് ഇല്ലാതെ കടയില്‍ നിന്നും മറ്റുമെല്ലാം സാധനങ്ങള്‍ വാങ്ങും എന്ന്. എന്നാല്‍ ഭൂമിയുടെ സംരക്ഷണത്തിനായി പ്ലാസ്റ്റിക് ഉപയോഗം കുറക്കാന്‍ നമ്മുടെ ഒരു ചെറിയ ശ്രമം മാത്രം മതി. പണ്ടുകാലങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ നമ്മള്‍ തീരെ ഉപയോഗിച്ചിരുന്നില്ല. അന്ന് നമ്മള്‍ അതിന് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. നമ്മള്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കവര്‍ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്നത് മത്സ്യം വാങ്ങുമ്പോഴാണ്. മത്സ്യം വാങ്ങിയ […]

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു

കരീറ്റിപ്പറമ്പ്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കരീറ്റിപ്പറമ്പ് പൗരാവലിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.നൂറു കണക്കിനു ആളുകള്‍ കണ്ണികളായി.ടിപി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.സ്വാഗതസംഘം കണ്‍വീനര്‍ വിപി നാസര്‍ സഖാഫി സ്വാഗതം പറഞ്ഞു.കൗണ്‍സിലര്‍ യുവി ഷാഹിദ് പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.സിറാജ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.വിഎ നാസര്‍ ഹാജി,വഫാഉള്ള,പികെ മൊയ്ദീന്‍ കുട്ടി ഹാജി,പി രാജന്‍,സിഎം ഗോപാലന്‍ സംസാരിച്ചു. മനുഷ്യച്ചങ്ങലക്ക് ശേഷം നടന്ന പ്രതിഷേധറാലിക്ക് കെകെ.ബാബു,പികെ തൗസു,കെ.പി.സി ഹാരിസ്,സാബിത്ത്, ഉനൈഫ് ടിപി,റഷീദ് വികെ,അഡ്വ ഉനൈസ്,ടിഎം റഫീഖ്,ശാഫി പികെ. […]

error: Protected Content !!