Kerala

ക്രൂരം; മുക്കത്ത് നിന്ന് ശരീരഭാഗം കിട്ടിയതില്‍ പ്രതിയെ അറസ്റ്റ് ചെയ്തു, സ്വത്തിനായി അമ്മയെയും കൂട്ടനിന്ന് സുഹൃത്തിനെയും കൊന്നു

മുക്കം; മുക്കത്തുനിന്നും ചാലിയത്ത് നിന്നും മുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി ബുര്‍ജുവാണു പിടിയിലായത്. രണ്ടര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലായത്. കണ്ടെടുത്ത ശരീരഭാഗം മലപ്പുറം സ്വദേശി ഇസ്മയിലിന്റേതാണു് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നേരത്തെ നാലു കേസുകളില്‍ പ്രതിയായിരുന്നു ഇസ്മയില്‍. സ്വത്തുക്കള്‍ക്കു വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ബുര്‍ജു ഇസ്മയിലിന്റെ സഹായം തേടിയിരുന്നു. ഇരുവരും ചേര്‍ന്ന് ബുര്‍ജുവിന്റെ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിനു ശേഷം ഇസ്മയില്‍ പണത്തിനായി ശല്യപ്പെടുത്തുകയും ഇതാണ് അയാളെയും […]

Local

കൊടുവള്ളി മണ്ഡലം സമ്പൂര്‍ണ്ണ ഹൈടെക് വിദ്യാലയ പദ്ധതി തുടരുന്നു

കൊടുവള്ളി; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ , എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കിഴക്കോത്ത് പഞ്ചായത്തിലെ വലിയ പറമ്പ് എ.എം.യു.പി സ്‌കൂളിലെ പ്രൈമറി ഹൈടെക് ലാബിന്റെയും റീഡിങ്ങ് റൂമിന്റെയും പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ കാരാട്ട് റസാഖ് നിര്‍വ്വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിഡിഇ വി.പി മിനി മുഖ്യാതിഥിയായി.

News

ഫണ്ട് പാസ്സായിട്ടും സ്ഥലം വിട്ടുനല്‍കുന്നില്ല; പടനിലം പാലത്തിലെ വീര്‍പ്പുമുട്ടല്‍ തുടരുന്നു

പടനിലം; കാലങ്ങളായി ഗതാഗതക്കുരുക്ക് സ്ഥിരമായി ഉണ്ടാവുന്ന സ്ഥലമാണ് പടനിലം പാലം. ഒരു അത്യാവശ്യത്തിന് യാത്ര ചെയ്യണം എന്നുണ്ടെങ്കിലും പടനിലം പാലത്തില്‍ കാത്ത് നിന്നേ പറ്റു. കാരണം രണ്ട് വാഹനങ്ങള്‍ക്ക് ഒരുമിച്ച് യാത്രചെയ്യാനുള്ള സൗകര്യം പാലത്തിനില്ല. കൂടാതെ പാലത്തിന് ഏറെ പഴക്കവും വന്നു. ഒരു വാഹനം പാലം കടക്കുന്നത് വരെ മറ്റുള്ള വാഹനങ്ങള്‍ പുറത്ത് കാത്ത് നില്‍ക്കുന്നതാണ് പതിവ്. എന്നാല്‍ ഈ പ്രശ്‌നകാരണം ഭരണാധികാരികളുടേതല്ല. നേരത്തെ 2009 ല്‍ പിടിഎ റഹീം എംഎല്‍എ ആയിരുന്നപ്പോള്‍ നാലരക്കോടി രൂപ സ്ഥലം […]

ഉമ്മാച്ചക്കൂട്ടി (82) നിര്യാതയായി

കാരക്കുന്നുമ്മൽ പരേതനായ ആലിയുടെ ഭാര്യ ഉമ്മാച്ചക്കൂട്ടി (82) നിര്യാതയായി മക്കൾ: മറിയ, നഫീസ, ഫാത്തിമ, കോയ, മുഹമ്മദ്, അഷ്റഫ് മരുമക്കൾ: പരേതനായ അബ്ദുറഹിമാൻ, മുഹമ്മദ്, ആലിക്കോയ, സൈനബ, ഹബീബ, ഷരീഫ എന്നിവർ മയ്യിത്ത് നമസ്കാരം വ്യാഴം രാവിലെ 9 മണിക്ക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദിൽ

ഹോമിയോ ചികിത്സകർ ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം

ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഹോമിയോപ്പതി സമ്പ്രദായത്തിൽ 10931 ാം നമ്പർ വരെ രജിസ്റ്റർ ചെയ്ത ഹോമിയോ ചികിത്സകർ 31ന് മുമ്പ് ഹോളോഗ്രാം പതിച്ച സർട്ടിഫിക്കറ്റ് നേടണം. ഇതുവരെ ഹോളോഗ്രാം സർട്ടിഫിക്കറ്റിനായി കൗൺസിലിൽ അപേക്ഷിക്കാത്ത ഹോമിയോ ചികിത്സകരുടെ ലിസ്റ്റ് കൗൺസിലിന്റെ വെബ്‌സൈറ്റായ  www.medicalcouncil.kerala.gov.in ൽ ലഭിക്കും.

ബോധവൽക്കരണ പരിപാടി കോഴിക്കോട് 18 ന്

നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ  പ്രവാസികൾക്കായി വിവിധ പദ്ധതികളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടി 18 ന് പകൽ 10 മുതൽ ഒരുമണി വരെ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികളും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് കോഴിക്കോട് സെന്റർ മാനേജർ അറിയിച്ചു. ഫോൺ: 0495-2304882, 2304885.

കിക്മയിൽ എം.ബി.എ. സ്‌പോർട്ട് അഡ്മിഷൻ

കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരം നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2020-22 ബാച്ചിലേയ്ക്ക് അഡ്മിഷൻ 18 ന് നാഗമ്പടത്തുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിൽ 10 മണി മുതൽ 1.30  വരെ നടത്തും. ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റംസ് കോഴ്‌സുകളിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക […]

സി-ആപ്റ്റ്: തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

സി-ആപ്റ്റിന്റെ തിരുവനന്തപുരത്തെ പരിശീലന വിഭാഗത്തിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ് വർക്കിംഗ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യവും സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷാഫോറം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ട് […]

സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ ഉത്ഘാടനം നിർവഹിച്ചു. പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യയുടെ ചരിത്രം പുറത്തു വന്നിട്ടില്ലെന്നും സംസ്‌കാരം എന്നത് കാർഷികവൃത്തിയിൽ നിന്ന്  വന്നതാണെന്നും പെരുമ്പടവം ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായ ചടങ്ങിൽ സാക്ഷരാതാമിഷൻ ഡയറക്ടർ ഡോ: പി.എസ്. ശ്രീകല സ്വാഗതവും കെ. […]

മാലിദ്വീപിൽ അറബിക്/ഖുർആൻ അധ്യാപക ഒഴിവ്

മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേയ്ക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക്   20 വരെ അപേക്ഷിക്കാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷകൾ സമർപ്പിക്കുന്നതിനും  വിശദവിവരങ്ങൾക്കും www.norkaroots.org സന്ദർശിക്കാം. ടോൾഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)

error: Protected Content !!