ഫണ്ട് പാസ്സായിട്ടും സ്ഥലം വിട്ടുനല്‍കുന്നില്ല; പടനിലം പാലത്തിലെ വീര്‍പ്പുമുട്ടല്‍ തുടരുന്നു

0
376

പടനിലം; കാലങ്ങളായി ഗതാഗതക്കുരുക്ക് സ്ഥിരമായി ഉണ്ടാവുന്ന സ്ഥലമാണ് പടനിലം പാലം. ഒരു അത്യാവശ്യത്തിന് യാത്ര ചെയ്യണം എന്നുണ്ടെങ്കിലും പടനിലം പാലത്തില്‍ കാത്ത് നിന്നേ പറ്റു. കാരണം രണ്ട് വാഹനങ്ങള്‍ക്ക് ഒരുമിച്ച് യാത്രചെയ്യാനുള്ള സൗകര്യം പാലത്തിനില്ല. കൂടാതെ പാലത്തിന് ഏറെ പഴക്കവും വന്നു. ഒരു വാഹനം പാലം കടക്കുന്നത് വരെ മറ്റുള്ള വാഹനങ്ങള്‍ പുറത്ത് കാത്ത് നില്‍ക്കുന്നതാണ് പതിവ്.

എന്നാല്‍ ഈ പ്രശ്‌നകാരണം ഭരണാധികാരികളുടേതല്ല. നേരത്തെ 2009 ല്‍ പിടിഎ റഹീം എംഎല്‍എ ആയിരുന്നപ്പോള്‍ നാലരക്കോടി രൂപ സ്ഥലം ഏറ്റെടുക്കുവാന്‍ വേണ്ടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പിന്നീട് കാരാട്ട് റസാഖ് എംഎല്‍എ ആയശേഷം അഞ്ചരക്കോടി രൂപയും അനുവദിച്ചു. നിലവില്‍ ഇത്രയും തുക ഉണ്ടെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് സ്ഥലം വിട്ടുതരാന്‍ ചില സ്ഥലം ഉടമകള്‍ തയ്യാറാവാത്തതാണ് പാലം പുതുക്കിപ്പണിയുന്നതിലെ പ്രശ്‌നം.നിലവില്‍ ഏറ്റവും വലിയ വിലയാണ് സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കാനായി നിശ്ചയിച്ചിരിക്കുന്നതും.

കാരാട്ട് റസാഖ് എംഎല്‍എ, പിടിഎ റഹീം എംഎല്‍എ, മടവൂര്‍ ഗ്രാമപഞ്ചായത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ ഇതിനായി പത്തോളം തവണ യോഗം ചേര്‍ന്നിട്ടുണ്ടെങ്കിലും പരിഹാരമായില്ല. ഒരു തവണ കലക്ടര്‍ നേരിട്ട് ഇടപെടുകയും ചെയ്തു എങ്കിലും ഉടമകള്‍ സ്ഥലം നല്‍കാന്‍ തയ്യാറായില്ല.
ദിവസം തോറും ഗതാഗതക്കുരുക്ക് പടനിലം പാലത്തില്‍ രൂക്ഷമാവുകയാണ്. നിലവില്‍ പൂനൂര്‍ നിന്ന് കോഴിക്കോട് റോഡിലേക്ക് ദേശീയപാദക്ക് ബദല്‍ മാര്‍ഗമായി പടനിലം-പൂനൂര്‍ റോഡ് പണി പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വാഹനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുകയും ചെയ്യും. അതിനാല്‍ നാടിന്റെ പുരോഗതിക്കായി എല്ലാവരും സഹകരിച്ച് സ്ഥലം വിട്ട് നല്‍കണമെന്നാണ് എംഎല്‍എ കാരാട്ട് റസാഖും മറ്റ് നാട്ടുകാരും ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here