ഫണ്ട് പാസ്സായിട്ടും സ്ഥലം വിട്ടുനല്‍കുന്നില്ല; പടനിലം പാലത്തിലെ വീര്‍പ്പുമുട്ടല്‍ തുടരുന്നു
പടനിലം; കാലങ്ങളായി ഗതാഗതക്കുരുക്ക് സ്ഥിരമായി ഉണ്ടാവുന്ന സ്ഥലമാണ് പടനിലം പാലം. ഒരു അത്യാവശ്യത്തിന് യാത്ര ചെയ്യണം എന്നുണ്ടെങ്കിലും പടനിലം പാലത്തില്‍ കാത്ത് നിന്നേ പറ്റു. കാരണം രണ്ട് വാഹനങ്ങള്‍ക്ക് ഒരുമിച്ച് യാത്രചെയ്യാനുള്ള സൗകര്യം പാലത്തിനില്ല. കൂടാതെ പാലത്തിന് ഏറെ പഴക്കവും വന്നു. ഒരു വാഹനം പാലം കടക്കുന്നത് വരെ മറ്റുള്ള വാഹനങ്ങള്‍ പുറത്ത് കാത്ത് നില്‍ക്കുന്നതാണ് പതിവ്. എന്നാല്‍ ഈ പ്രശ്‌നകാരണം ഭരണാധികാരികളുടേതല്ല. നേരത്തെ 2009 ല്‍ പിടിഎ റഹീം എംഎല്‍എ ആയിരുന്നപ്പോള്‍ നാലരക്കോടി രൂപ സ്ഥലം […]
