News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

എലത്തൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എലത്തൂര്‍ തെക്കേടത്ത് താഴം വയല്‍ അനന്തു (22) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. 2019 മേയ് മുതല്‍ ഇയാള്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

News

എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണം -മുഖ്യമന്ത്രി പിണറായി വിജയൻ

വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച്  എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു480 കിലോവാട്ട് സൗരോർജ്ജ ഉല്‌പാദനം പദ്ധതി പൂർത്തീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് .ഈ രീതിയിൽ സൗരോർജം ഉല്പാദിപ്പിക്കാൻ കഴിയുന്നത് സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ് .അതുകൊണ്ട് വ്യാപകമായ രീതിയിൽ വീടിന് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനാവും .കൂടാതെപുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അതിന് മുകളിൽ […]

News

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് നാല് പുതിയ ഉപജില്ലാ ഓഫീസുകൾകൂടി

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നാല് പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പത്തനംതിട്ട ജില്ലയിലെ അടൂർ, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, വയനാട്ടിലെ മാനന്തവാടി, കോഴിക്കോട്ടെ നാദാപുരം എന്നിവിടങ്ങളിലാണ് പുതുതായി ഓഫീസുകൾ ആരംഭിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2018 ൽ കോർപ്പറേഷന് 10 ഓഫീസുകൾ അനുവദിച്ചിരുന്നു. നാലെണ്ണം കൂടി ആരംഭിക്കുന്നതോടെ ഓഫീസുകളുടെ എണ്ണം 35 ആയി ഉയരും. കുറഞ്ഞ പലിശനിരക്കിലും, ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴിൽ/ ബിസിനസ്സ്, വിദ്യാഭ്യാസം, […]

News

സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ്: കേരളത്തെ കെ.സി വിഷ്ണുവും കെ.കെ രേവതിയും നയിക്കും

ഈ മാസം 16 മുതല്‍ 19 വരെ ഗൊരഖ്പൂരില്‍ നടക്കുന്ന 24ാമത് ദേശീയ സബ് ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സംസ്ഥാന ബോയ്‌സ് ടീമിനെ തൃശൂര്‍ കരുവങ്കാട് വിമലഗിരി പബ്ലിക് സ്‌കൂളിലെ കെ.ജി വിഷ്ണുവും ഗേള്‍സ് ടീമിനെ വയനാട് വാളേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കെ.കെ രേവതിയും നയിക്കും. ബോയ്‌സ് ടീം: അലന്‍ സാം (വൈസ് ക്യാപ്റ്റന്‍), ഗോഡ് വിന്‍ തോമസ്, ആന്‍വിന്‍ മാത്യൂ, പി.എസ് ബെന്‍സണ്‍, റോഷന്‍ എം റോയ്, പി.എസ് […]

Local

സി.ഐ.ഇ.ആർ മദ്റസ സർഗോൽസവം: പാറന്നൂരിന് ചാമ്പ്യൻഷിപ്പ്

കച്ചേരിമുക്ക് സ്കൂളിൽ വെച്ച് നടന്ന സി.ഐ.ഇ.ആർ -എം. എസ്.എം മദ്റസ സർഗോൽസവത്തിൽ 264 പോയിൻറ് നേടി പാറന്നൂർ ദാറുൽ ഉലൂം മദ്റസ ചാമ്പ്യൻമാരായി.193 പോയിന്റോടെ മടവൂർ ദാറുൽ ഉലൂം മദ്റസയും 171 പോയിൻറ് നേടി ആരാമ്പ്രം ഹുദ സെൻറർ മദ്‌റസയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.6 വിഭാഗങ്ങളിലായി 96 ഇനങ്ങളിൽ മുന്നൂറോളം സർഗപ്രതിഭകൾഡർ ഗോൽസവത്തിൽ മാറ്റുരച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി.ഹുസൈൻ മേള ഉദ്ഘാടനം ചെയ്തു.കെ.എൻ.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് പ്രൊഫ: പി.കെ.ഹംസ അധ്യക്ഷത വഹിച്ചു.അബ്ദുറഷീദ് മടവൂർ, […]

Local

പടനിലം വളവില്‍ വീണ്ടും ലോറി മറിഞ്ഞു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പടനിലം; താഴെ പടനിലം വളവില്‍ പച്ചക്കറി ലോറി തലകീഴായ് മറിഞ്ഞ് അപകടം. പലര്‍ച്ചെ ഒരുമണിയോടെയാണ് തൃശ്ശൂരേക്ക് പോവുകയായിരുന്ന ലോറി പരസ്യ ബോര്‍ഡിലും റോഡിന്റെ സൈഡ് ഭിത്തിയിലും തട്ടി താഴെയുള്ള വയലിലേക്ക് തലകീഴായ് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവറും തൊഴിലാളിയും അത്ഭുതകരമായ് രക്ഷപ്പെട്ടു. താഴെ പടനിലം റോഡില്‍ അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണ്. മാസങ്ങള്‍ക്ക് മുമ്പ് സമാനമായി ഒരു ലോറി ഇത്തരത്തില്‍ വയലിലേക്ക് തലകീഴായ് മറിഞ്ഞിരുന്നു.പിന്നീടും പല അപകടങ്ങളും ഇവിടെയുണ്ടായി. വലിയ വളവും ഇറക്കവും ആണ് മിക്ക അപകടങ്ങള്‍ക്കും കാരണം. […]

ഇന്റർ കോളീജിയേറ്റ് വോളി മേള :സെൻറ് പീറ്റേർസ് കോലഞ്ചേരി ജേതാക്കൾ

കുന്ദമംഗലം: കാരന്തൂർ പാറ്റേൺ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന അഖില കേരള ഇൻറർ കോളീജിയേറ്റ് വോളി മേളയിൽ സെന്റ് പീറ്റേർസ് കോളജ് കോലഞ്ചേരി ജേതാക്കളായി. സ്റ്റേഡിയം നിറഞ്ഞ കാണികളുടെ ആരവങ്ങൾക്ക് മുന്നിൽ നടന്ന ആവേശകരമായ ഫൈനലിൽ കോലഞ്ചേരി ടീം ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് (സ്കോർ 25-21, 13 – 25, 25-12, 25-17) സെൻറ് സ്റ്റീഫൻസ് കോളജ് പത്തനാപുരത്തെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സെന്റ് പീറ്റേർസ് കോളജ് കോലഞ്ചേരി ടീം കേരള യൂണിവേഴ്സിറ്റി ജേതാക്കളായ […]

എൻ ഐ ടി രാഗം 2020 ന് തിരശ്ശീല

കോഴിക്കോട് എൻഐ ടി യിൽ മൂന്ന് ദിവസങ്ങളിലായി നടന്ന രാഗം 2020 ന് തിരശ്ശീല. രാജന്റ ഓർമ്മകൾ പുതുക്കി കൊണ്ടാണ് ഓരോ വർഷവും രാഗം’ നടക്കാരുള്ളത്.രാജന്റെ സ്മരണകൾ തൊട്ടു ണർത്തി പൊയട്രീ പ്രധാന ആകർഷണമായിരുന്നു. സാഹിത്യോത്സവമായ ഐ.ഇൻക് ഇരുണ്ട കാലത്തെ കവിതകൾ, വിഷയത്തെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചകളിൽഎസ് കലേഷ്, സുധീർ രാജ്, വി പി അശോകൻ മറയൂർ എന്നിവർ പങ്കെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തെ ആസ്പദമാക്കി പി കെ രാജശേഖരൻ സംസാരിച്ച ടേക്ക് വൺ’ ഹ്രസ്വചിത്ര മത്സരത്തിന്റെ […]

ദേവി (88) നിര്യാതയായി

പരേതനായ അക്കരപ്പറമ്പത്ത് കണാരന്റെ ഭാര്യ:ദേവി (88) നിര്യാതയായി. മക്കൾ:- ശാന്ത, വസന്ത, വിത്സൻ(കെഎസ്ഇബി സബ്എഞ്ചിനീയർ, മുക്കം), ലിസിഭായ്, സുരിജിഭായ്,അമ്പിളി. മരുമക്കൾ:- രജിത, മോഹനൻ (പൊയ്യ),പ്രകാശൻ (വേങ്ങേരി),ശിവദാസൻ (മണാശ്ശേരി),പരേതരായ മാധവൻ, സുന്ദരൻ. സഞ്ചയനം – വ്യാഴാഴ്ച.

പരിയങ്ങാട്ട് ദേവകിഅമ്മ (93) നിര്യാതയായി

കുന്ദമംഗലം: കാരന്തൂർ പരേതനായ പെരുവയൽ ഇടത്തിൽ നാരായണകുറുപ്പിന്റെ ഭാര്യ:പരിയങ്ങാട്ട് ദേവകിഅമ്മ (93) നിര്യാതയായി. മക്കൾ:- പരേതനായ ശിവരാമദാസ്‌, വിശ്വനാഥൻ (മാതൃഭൂമി ഏജന്റ്), പ്രേമരാജൻ, ചന്ദ്രശേഖരൻ (അസം റൈഫിൾസ്), തങ്കമണി, പുഷ്പവല്ലി, രത്നകുമാരി(ഉഷ). മരുമക്കൾ:-പരേതനായ വിശ്വനാഥക്കുറുപ്പ് (കൽപ്പറ്റ ), ബാലചന്ദ്രൻനായർ (കോട്ടൂളി ), ഉണ്ണിമാധവൻ (പന്തീരങ്കാവ്), ജയലക്ഷ്മി, ഷിഗിത, ഗീത, മിനി. സംസ്കാരം – ഇന്ന് (തിങ്കളാഴച) രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം – ബുധനാഴ്ച്ച.

error: Protected Content !!