Trending

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ബാസിൽ (23) ആണ് മരിച്ചത്. രാവിലെ മുതൽ ഫയർഫോഴ്‌സ് സ്‌കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് ചൊവാഴ്ച രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്താണ് തോണി മറിഞ്ഞത്. കൂടെണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും ബാസിലിന് രക്ഷപ്പെടാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
പിതാവ് :ബഷീർ (കോഴിക്കോട് റെയിൽവെ പോർട്ടർ ). മാതാവ്:ജെസിയ. സഹോദരൻ:ജാസിം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!