സര്‍ക്കാര്‍ ആശുപത്രികളില്‍ ഫിറ്റ്‌നെസ് സെന്ററുകള്‍ ആരംഭിക്കും ആരോഗ്യമന്ത്രി
സര്‍ക്കാര്‍ ആശുപത്രികളില്‍ മിനി ജിമ്മുകളും യോഗ സെന്ററുകളും ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ദേശീയ യുവജനദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു ചെറിയ കാര്യത്തിനും ആശുപത്രിയെ ആശ്രയിക്കുന്നവരായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കൃത്യമായ വ്യായാമമില്ലാത്തതാണ് ഇതിന് കാരണം. വ്യായാമ ശീലം ഉറപ്പാകുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധികളാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. ശുചീകരണമടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക മാത്രമാണ് ഇതിനുള്ള പോംവഴി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബഹുജന […]









