Local

വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം;പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം എന്ന പേരില്‍ എംഎസ്എഫ് പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമായാണ് കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിയോജക മണ്ഡലം എംഎസ്എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്.

ശ്രീധരൻ (68) നിര്യാതനായി

മണാശ്ശേരി: പൊറ്റശ്ശേരി കുട്ടിച്ചാത്തൻകണ്ടി ശ്രീധരൻ (68) നിര്യാതനായി. ഭാര്യ:-ശാരദ. മക്കൾ:-രമേശ്(ഹോമിയോ കോളേജ്,കോഴിക്കോട്), രജീഷ്(കാനഡ). മരുമക്കൾ:- ബീജ,ഷിജിന. സഞ്ചയനം – തിങ്കളാഴ്ച.

നിരവധി കവർച്ച കേസുകളിലെ പ്രതി ഹുണ്ടായി അനസ് പോലീസ് പിടിയിൽ

ഹുണ്ടായി അനസ് പിടിയിൽ അമ്മമാരോടൊപ്പം ഉറങ്ങികിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ ഒളവണ്ണ കൊടശ്ശേരി പറമ്പ് ഹുണ്ടായി അനസ് 32 ആണ്പോലീസ്പിടിയിലായത് നൂറോളം മോഷണക്കേസുകളിലെ പ്രതി പന്തീരാങ്കാവ്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തിൽനിന്നും അതിവിദഗ്ധമായി ആഭരണങ്ങളും മൊബൈൽ ഫോണുകളും ടെറസ് വഴി അകത്ത് കടന്നും ജനൽ വഴിയും മറ്റും കൈക്കലാക്കുന്ന മോഷ്ടാവിനെ പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ബൈജു.കെ. ജോസിന്റെയും സബ് ഇൻസ്പെക്ടർ വി.എം ജയന്റെയും നേതൃത്വത്തിൽ പന്തീരങ്കാവ് പോലീസും സിറ്റി സ്പെഷ്യൽ സ്ക്വാഡും ചേർന്ന് […]

information

അറിയിപ്പുകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് രണ്ട് മാസത്തെ പരിശീലന കോഴ്സ് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ആരംഭിച്ചു. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇമെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ആന്റ് നെറ്റ് സര്‍വീസിങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് ആന്റ് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് തുടങ്ങി എല്ലാ വ്യക്തിഗത ഉപയോഗങ്ങളും പരിശീലിപ്പിക്കും.  താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370026. മസ്റ്ററിംഗ് നടത്തണം ബീഡി […]

National

നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ. ഈ മാസം 22-ന് നടപ്പാക്കാനിരുന്ന വധശിക്ഷ പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് സ്‌റ്റേ ചെയ്യുകയായിരുന്നു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്.ഇതേ കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹര്‍ജി നല്‍കിയത്. ഇതിനിടെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് തിഹാര്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദയാ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ തൂക്കിലേറ്റുന്നതിന് പുതിയ തിയതി കണ്ടെത്തണമെന്നും ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Sports

2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു

ജി.വി.രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും 2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജി.വി. രാജാ അവാർഡിന് പുരുഷ വിഭാഗത്തിൽ  അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി സി തുളസിയും അർഹരായി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിലെ വെള്ളിമെഡൽ നേട്ടമാണ്  മുഹമ്മദ് അനസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ നേട്ടവും യൂബർ കപ്പിലെ നേട്ടവുമാണ്  പി.സി. തുളസിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.  മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ […]

Local

നിര്യാതയായി

കുന്നമംഗലം : വെസ്റ്റ് പിലാശ്ശേരി കല്ലുതൊടികയില്‍ മാധവി (85)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കല്ലുതൊടികയില്‍ ചോയി. മക്കള്‍ : ശിവരാമന്‍ (മില്‍ക്ക് സൊസൈറ്റി കുന്നമംഗലം rtd. LJD കുന്നമംഗലം മണ്ഡലം കമ്മറ്റി )ലോഹിതന്‍ (ഓട്ടോ കുന്നമംഗലം )വേലായുധന്‍ (ജിദ്ദ )മരുമക്കള്‍ :റീന ചെത്തുക്കടവ്, ശൈലജ നരിക്കുനി, റിഷ ബാലുശ്ശേരി.

Kerala

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് പോളണ്ടിൽ തൊഴിലവസരം ഒരുക്കും

പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക്  തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള  പ്രതിനിധിസംഘം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോർസെവ്‌സ്‌കി, കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റും  സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റർ ക്ലബ്ബിലെ വിദഗ്ധൻ മിഷേൽ വിസ്ലോവ്‌സ്‌കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി. എം. മിഥുൻ […]

Kerala

മയ്യിത്ത് പരിപാലനം ജീവിത ദൗത്യമാക്കിയ പൊതുപ്രവര്‍ത്തകന്‍ എ ജി സി ബഷീർ

തൃക്കരിപ്പൂർ:മയ്യിത്ത് പരിപാലനം ജീവിതത്തിന്റെ ദൗത്യമായിക്കണ്ട് അതിലൂടെ ജനങ്ങള്‍ക്ക് ജീവകാരുണ്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് എജിസി ബഷീര്‍. :കാസർഗോഡ്തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ സ്വദേശിയായ ബഷീര്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ ബഷീര്‍ മയ്യിത്ത് പരിപാലനത്തെ പുണ്യ പ്രവൃത്തിയായി കാണുന്നു. അന്നുമുതല്‍ ഇന്നുവരെ എന്തുതന്നെ പരിപാടി ഉണ്ടായാലും എല്ലാം മാറ്റിവെച്ച് മരണപ്പെടുന്ന ജാതി മത ഭേതമന്വേ ഓരോ ആളുടെയും ഖബർ ശരിയാക്കാന്‍ അദ്ദേഹം മുന്‍പിലുണ്ടാവും. മയ്യിത്ത് പരിപാലനം ഒരു പുണ്യം എന്നതിലുപരി ഒരു ജീവകാരുണ്യ പ്രവര്‍ത്തനമായാണ് ബഷീര്‍ കാണുന്നത്. നിലവില്‍ ജില്ല […]

Local

കുന്ദമംഗലത്ത് വാഹനാപകടം; കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കുന്ദമംഗലം; കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപം അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പന്തീര്‍പ്പാട് സ്വദേശി ക്കാാണ് പരിക്കേറ്റത്.. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം അന്‍ഷിദ് കാറിന്റെ മുകളിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തെ ചില്ലിന്റെ മുകളിലേക്കാണ് വീണത്. സ്‌കൂട്ടര്‍ കാറിന്റെ അടിയില്‍ ആയിട്ടുണ്ട്. പരിക്കേറ്റ അന്‍ഷിദിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അമിതവേഗതയില്‍ കാര്‍ വന്നതാണ്് അപകട കാരണം എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

error: Protected Content !!