പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിഗിനിറ്റി കാരവൻ
കുന്നമംഗലം : പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി – എസ്.ഐ.ഒ. സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ വെളിയങ്കോട് മുതൽ പൊന്നാനി വരെ *ഡിഗിനിറ്റി കാരവൻ സംഘടിപ്പിക്കുന്നു. ഈ യാത്ര യുഗ പുരുഷനും സ്വാതന്ത്ര്യ സമര സേനാനിയുമായ ഉമർ ഖാദിയുടെ നാടായ വെളിയങ്കോട് നിന്ന് തുടങ്ങി മഖ്ദൂമിന്റെ പൊന്നാനിയിലാണ് സമാപിക്കുക. വിവിധ പ്ലോട്ടുകളുടെ അകമ്പടിയോടെ നടത്തുന്ന കാരവൻ യാത്രയും തുടർന്ന് പൊതുസമ്മേളനവും നാടകവും പരിപാടിയോടനുബന്ധിച്ച് ഉണ്ടാകും. കുന്നമംഗലത്ത് നിന്ന് കാരവനിലേക്ക് പുറപ്പെട്ട യാത്ര ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീർ പി.പി. നിസാർ […]





