Local

ഒപ്പം’ അദാലത്ത് കോടഞ്ചേരിയില്‍ 238 പരാതികള്‍ പരിഗണിച്ചു

കോടഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോടഞ്ചേരിയില്‍ നടത്തിയ കലക്ടറുടെ പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ ‘ഒപ്പ’ത്തില്‍ 238 പരാതികള്‍ പരിഗണിച്ചു. ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്ഹാളില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച പരാതികള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.   വീടില്ലാത്തവര്‍, ചികിത്സക്ക് വഴിയില്ലാത്തവര്‍, കൈവശ ഭൂമിയില്‍ നികുതിയടക്കാന്‍ കഴിയാതെ വിഷമിക്കുന്നവര്‍, റേഷന്‍ സംബന്ധമായ പരാതികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പരാതികളാണ് അദാലത്തില്‍ പരിഗണനക്കെത്തിയത്. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ […]

Kerala

മുസ്ലിം ലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം ആംബുലന്‍സ് ട്രൈവര്‍മാരുടെ കുട്ടായ്മ രൂപീകരിച്ചു

കോട്ടക്കല്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കീഴിലുള്ള ആംബുലന്‍സ് ട്രൈവര്‍മാരുടെ കൂട്ടായ്മയായ മുസ്ലിംലീഗ് എമര്‍ജന്‍സി സര്‍വ്വീസ് ടീം(മെസ്സ്) എന്ന സംഘടനയുടെ ആദ്യ മെമ്പര്‍ഷിപ്പ വിതരണം പാണക്കാട് സൈയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജനറല്‍ ബോഡി യോഗം മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അലി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസലാം, സി.കെ ഇബ്രാഹിം കുട്ടി പ്രസംഗിച്ചു. മംഗലാപുരത്ത് നിന്നും 14 ദിവസം പ്രായമായ കുഞ്ഞിനെയുമായി അഞ്ച് മണിക്കൂറും 18 […]

Local

നവാസ് റഹമാന്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ ടീം കോച്ച്

കുന്ദമംഗലം: ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ കുന്നമംഗലം സ്വദേശി നവാസ് റഹമാന്‍ പരിശീലിപ്പിക്കും .നിലവില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സി ലെവല്‍ ലൈസന്‍സ് പാസായ നവാസ് സെവന്‍ സ്‌പോട്‌സ് എഫ്.സി യുടെ മുഖ്യ പരിശീലകനാണ്.പരേതനായ പുല്ലാട്ട് അബ്ദുറഹിമാന്റെയും(ബാബു)സഫിയ റഹമാന്റെയും മകനാണ് ഭാര്യ ഷിജിന മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം ജില്ലാ കാമ്പില്‍ സെവന്‍ സ്‌പോട്‌സ് എഫ് .സിയുടെ മൂന്ന് കളിക്കാര്‍ അടക്കം മൂപ്പത്തഞ്ച് കളിക്കാരുടെ കോച്ചിംങ്ങ് ക്യാമ്പില്‍ നിന്നും […]

Local

വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുന്നു:വിദ്യാഭ്യാസ മന്ത്രി

കുണ്ടുപറമ്പ് :ഒന്നു മുതൽ പ്ലസ്ടു വരെയുള്ള എല്ലാ സ്കൂളുകളും 4 മാസത്തിനകം ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കുണ്ടുപറമ്പ് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പുതിയകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിൽ എട്ടാം ക്ലാസു മുതൽ പ്ലസ്ടു വരെ ഹൈടെക്കായി കഴിഞ്ഞു .ഒന്നു മുതൽ ഏഴാം ക്ലാസുവരെ 3 മാസത്തിനകം ഹൈടെക്കാക്കും. വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുകയാണ് വിദ്യാലയങ്ങളിലെ ലബോറട്ടറികൾ മുഴുവനും ഡിജിറ്റലാക്കി മാറ്റും. പണ്ടത്തെ വിദ്യാഭ്യാസ രീതി വിവരശേഖരണം മാത്രമാണ്. ഇത് […]

Local

ഫ്രറ്റേണിറ്റി സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മടപ്പള്ളി ഗവ. കോളജില്‍ സ്വീകരണം നല്‍കി

വടകര: വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ സ്വീകരണം നല്‍കി. നാദാപുരം റോഡില്‍ നിന്നും പ്രകടനമായി എത്തിയ ജാഥയെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ കാമ്പസിനുള്ളില്‍ സ്വീകരിച്ചു. കാമ്പസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ സമഗ്രാധിപത്യത്തിന്റെ പ്രശ്‌നങ്ങളെയും അതിലൂടെ നടപ്പിലാക്കി വരുന്ന മനുഷ്യാവകാശ പൗരാവകാശ ലംഘനങ്ങളെയും കുറിച്ച് പഠനവും അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്ന് ഷംസീര്‍ ഇബ്രാഹിം […]

Local

കുന്ദമംഗലം പഞ്ചായത് യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കുന്ദമംഗലം : സെക്രട്ടറിയേറ്റിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലത്ത് പ്രകടനവും,മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ യോഗം കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി എ.കെ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.സലീം അധ്യക്ഷത വഹിച്ചു, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് എം ബാബുമോന്‍ അഭിവാദ്യം ചെയ്തു. പ്രകടനത്തിന് എന്‍.എം യൂസുഫ്, കെപി സൈഫുദ്ധിന്‍, കബീര്‍ മുറിയനാല്‍, എന്‍.എം അല്‍ത്താഫ്, അന്‍ഫാസ് കാരന്തൂര്‍, […]

Local

നിര്യാതനായി

ചാത്തമംഗലം: പിലാശ്ശേരിയില്‍ താമസിക്കുന്ന വെള്ളശ്ശേരി പരേതനായ പാലപ്ര അബ്ദുള്ള മുസ്ലിയാരുടെ മകന്‍ മുഹമ്മദ് (59) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ഉബൈദ്, ജുനൈദ്, ജുമൈല, നുസൈബ. മരുമക്കള്‍: അഹ്മദ് കുട്ടി, ആയിഷ. മയ്യത്ത് നമസ്‌കാരം ഇന്ന് (19-07-2019- വെള്ളി) രാവിലെ 10:00 മണിക്ക് കളന്‍തോട് മുടപ്പനക്കല്‍ ജുമാമസ്ജിദിലും ഖബറടക്കം രാവിലെ 11:00മണിക്ക് വെള്ളലശ്ശേരി ജുമാമസ്ജിദിലും നടക്കും.

വിദ്യാർത്ഥിയുടെ അപകട മരണം സ്കൂളിന് അവധി

കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂളിലെ വിദ്യാർത്ഥി വെള്ളിമാട്കുന്ന് കുനിയേടത്ത് താഴം മുഹമ്മദ് അസ്ലം.കെ 20 അപകടത്തിൽ മരണപെട്ടത്. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വെള്ളി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

Local

അറിയിപ്പുകള്‍

ജൂലൈ മാസത്തെ റേഷന്‍ വിഹിതം  ജൂലൈയില്‍ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക്  (മഞ്ഞ കാര്‍ഡ്)  30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും.   മുന്‍ഗണനാ വിഭാഗത്തിന് കാര്‍ഡിലെ  ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോ ഗ്രാമിന് രണ്ട് രൂപ നിരക്കിലും പൊതു (സബ്‌സിഡി) വിഭാഗത്തിന് ഓരോ അംഗത്തിനും 2 കിലോ അരി കിലോ […]

News

മനം നിറഞ്ഞ് കുടുംബങ്ങള്‍;ലക്ഷ്യം കണ്ട് പുനരധിവാസ പദ്ധതി

ജില്ലയില്‍ പ്രളയം തകര്‍ത്ത കരിഞ്ചോല, കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനജീവിതം ഇന്ന് സാധാരണനിലയിലാണ്. പ്രളയക്കെടുതിയില്‍ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ആളുകള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പുതുതായി നിര്‍മിച്ചു നല്‍കിയ വീടുകളിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലുമായി ഇന്ന് സന്തുഷ്ടരാണ്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ നിന്നും ഇനി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നുമായാണ് കുടുംബങ്ങളെ കൂടുതലായി മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു.   പ്രളയാനന്തര പുനരധിവാസത്തിനായി കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ ഭാഗികമായി […]

error: Protected Content !!