സെപ്‌റ്റേജ് സംവിധാനം സ്ഥാപിക്കാൻ പഞ്ചായത്തുകൾക്ക് അഞ്ച് കോടി: ധനമന്ത്രി
സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌കരണത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറാൻ ഹരിത കേരളത്തിന് കഴിഞ്ഞു. ഉറവിടമാലിന്യം വേർതിരിക്കൽ സജീവമാക്കുകയും ഹരിത കർമ്മ സേനയുടെ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. വേനൽകാലത്തിന് മുമ്പ് സംസ്ഥാനത്തെ പതിനായിരം കിലോമീറ്റർ തോടുകൾ […]









