അറിയിപ്പുകള്‍
ബാലികാദിനാചരണം നടത്തി ദേശീയ ബാലികാദിനാചരണത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ ശൈശവ വിവാഹ നിരോധനം മുഖ്യവിഷയമാക്കി പരിപാടികള്‍ സംഘടിപ്പിച്ചു. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കുട്ടികളെ ചൂഷണം ചെയ്യാനുള്ള പ്രവണതകളെ ശക്തമായി ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കുട്ടികള്‍ വളരണം. സത്രീകള്‍ നാടിനെ നിലനിര്‍ത്തുന്ന മഹാശക്തിയാണെും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബീന […]









