Sports

ജില്ലാ സോഫ്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പിച്ചു

കുന്ദമംഗലം: ആസില്‍ സൈക്കിള്‍ ട്രോഫി ക്ക് വേണ്ടി കോഴിക്കോട് ജില്ലാ സോഫ്ട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ സോഫ്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ടി പി അബ്ദുല്‍ ഷഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ കെ പി വസന്തരാജന്‍, രവീന്ദ്രന്‍ കുന്നമംഗലം, പി മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ […]

Local

ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായി ലാ ഫിയസ്റ്റ

നരിക്കുനി പാലിയേറ്റിവ് കേറിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന അത്താണി യുടെ സ്വപ്ന പദ്ധതിയായ ഹാര്‍മണി വില്ലേജ് സാക്ഷാത്കരിക്കുന്നതിന് മുന്നോടിയായി, കോഴിക്കോട് ബീച്ചില്‍ നടന്ന ലാ ഫിയസ്റ്റക്ക് സമാപനം. കുതിരവട്ടം ഉല്‍പ്പെടെയുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് സുഖം പ്രാപിച്ച് വരുന്നവരെ ഏറ്റെടുത്ത് താമസിപ്പിക്കാനായി ഒരുക്കുന്ന ഹാര്‍മണി വില്ലേജിന്റെ നിര്‍മാണത്തിനാവശ്യമായ പണം സ്വരൂപിക്കാനാണ് പരിപാടി നടത്തിയത്. സംഘാടന മികവ് കൊണ്ടും യുവാക്കളുടെ വലിയ പ്രാതിനിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ദേയമായി.ഫുഡ് ഫെസ്റ്റ്, ആര്‍ട്ട്, മ്യൂസിക്ക് തുടങ്ങിയവയുടെ അന്‍പതില്‍പ്പരം സ്റ്റാളുകള്‍ പരിപാടിയുടെ […]

ആരാമ്പ്രം ഗവ: സ്കൂളിൽ പഠന വീട് ഉദ്ഘാടനം ചെയ്തു

ആരാമ്പ്രം: സ്കൂളിൽ വിദ്യാലയം ജനങ്ങളിലേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി സംവിധാനിച്ച രണ്ടാം പഠന വീടിന്റെ ഉദ്ഘാടനം പുള്ളിക്കോത്ത് ജാസിർ ചെട്ട്യാംകണ്ടിയുടെ വീട്ടിൽ പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ, പി.കെ.സജീവൻ, ശുക്കൂർ കോണിക്കൽ, സി.കെ. ജാസിർ ,വി.മുഹമ്മദ് കെ.സാജിത, പി.ആബിദ കെ ഷൈലജ, വി.ടി.ഹഫ്സ, നിലോഫർബത്തുൽ പ്രസംഗിച്ചു. അയൽപക്ക വീടുകളിലെ വിദ്യാർത്ഥികൾ ഒരു വീട്ടിൽ സംഗമിച്ച് പഠനാനുഭവങ്ങൾ പങ്ക് വെക്കുകയും പഠനപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പു വരുത്തുകയുമാണ് പഠന വീട് […]

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച സിഐ.ഇ.ആർ -എം.എസ്.എം സർഗോൽസവത്തിൽ 353 പോയിൻറ് നേടി കോഴിക്കോട് സിറ്റി സൗത്ത് മണ്ഡലം ഓവറോൾ ചാമ്പ്യൻൻമാരായി

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച സിഐ.ഇ.ആർ -എം.എസ്.എം സർഗോൽസവത്തിൽ 353 പോയിൻറ് നേടി കോഴിക്കോട് സിറ്റി സൗത്ത് മണ്ഡലം ഓവറോൾ ചാമ്പ്യൻൻമാരായി. 216 പോയിന്റോടെ കൊടുവള്ളി ഈസ്റ്റ് റണ്ണർ അപ് ആയി.188 പോയിന്റുമായി കൊടുവള്ളി വെസ്റ്റ് മണ്ഡലമാണ് സെക്കന്റ് റണ്ണർ അപ്.5 വിഭാഗങ്ങളിലായി 600 ഓളം സർഗപ്രതിഭകൾ മാറ്റുരച്ച സർഗോൽസവം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റീന വാസുദേവ് ഉദ്ഘാടനം ചെയ്തു.കെ.എൻ.എം ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം […]

News

കേരള ജനകീയ കൂട്ടായ്മ ലോങ്ങ് മാര്‍ച്ച് ഫ്‌ലാഗ് ഓഫ് മുന്‍ എംപി തമ്പാന്‍ തോമസ് ജാഥ ക്യാപ്റ്റന്‍ മുജീബ് റഹ്മാന് ദേശീയ പതാക കൈമാറി നിര്‍വഹിച്ചു

കാസര്‍കോട് ; ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത നശിപ്പിക്കുന്നതിനും, മതനിരപേക്ഷത ഇല്ലായ്മ ചെയ്ത് വംശീയ വാസിസം അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ജാതീയമായും , വംശീയമായും ഭിന്നിപ്പിച്ച് രാജ്യത്തെ കൊള്ളയടിക്കാന്‍ ഉദ്ദേശിച്ച് ഭരണഘടനയെ മാനിക്കാതെയും ബഹുമാനിക്കാതെയും വര്‍ഗ്ഗീയ ശക്തിയായ സംഘപരിവാരവും അവരുടെ രാഷ്ട്രീയ നേതൃത്വമായ ബി ജെ പി യും ഇന്ത്യയില്‍ നടപ്പിലാക്കുന്ന നിക്ഷിപ്ത താല്പര്യ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരുന്നതിന് കേരള ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഉപ്പളയില്‍ നിന്നും ആരംഭിക്കുന്ന കേരള ജനകീയ ലോങ്ങ് […]

Sports

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ് : മഹാരാഷ്ട്ര – ഒഡീഷ ടീം ജേതാക്കൾ

ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ‘ സോണൽ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ മഹാരാഷ്ട്ര – ഒഡീഷ ടീമുകൾ ജേതാക്കളായി. മധ്യപ്രദേശ് – നാഗാലാന്റ് ടീമുകൾ ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.  കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒ.പി ചഞ്ചൽ, ഷൂട്ടിങ് […]

Local

‘ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’കൃഷിപാഠശാല തുടങ്ങി

കുന്ദമംഗലം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കുന്ദമംഗലം ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ജനപ്രതിനിധികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച കൃഷിപാഠശാല തുടങ്ങി. നൂറോളം പേര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുനിത ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് ശിവദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു ”ജീവനി ”പ്രത്യാക പതിപ്പ് പ്രകാശനവും പ്രസിഡണ്ട് നിര്‍വ്വഹിച്ചു വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ […]

National

കാര്‍ഷിക മേഖലയ്ക്ക് പ്രധാന്യം നല്‍കി രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റ്

രണ്ടാം മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രധാന്യം. ഇത് പ്രത്യാശയുടേയും കരുതലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങിയത്. താന്‍ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അവതരണത്തില്‍ പറഞ്ഞു. പ്രധാന പ്രഖ്യാപനങ്ങള്‍. പോഷകാഹാര പദ്ധതികള്‍ക്ക് 35600 കോടി ഊര്‍ജമേഖലയ്ക്ക് 22000 കോടി ജില്ലാ അടിസ്ഥാനത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ വൈദ്യുതി ഉപയോഗത്തിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകള്‍ രാജ്യത്ത് […]

Kerala

ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക ലക്ഷ്യം – മുഖ്യമന്ത്രി

* ‘എഡ്ജ് 2020’ സ്പേസ് ടെക്നോളജി ദ്വിദിന കോൺക്ലേവിന് തുടക്കമായി ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിലൂടെ ഇതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ കോവളത്ത് നടക്കുന്ന ‘എഡ്ജ് 2020’ സ്പേസ് ടെക്നോളജി ദ്വിദിന അന്താരാഷ്ട്ര കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സാങ്കേതികരംഗത്ത് കേരളത്തിൽ ഒട്ടേറെ അവസരങ്ങളുണ്ട്. ഐ.എസ്.ആർ.ഒ, രാജ്യത്തെ ഏക ബഹിരാകാശ സർവകലാശാലയായ ഐ.ഐ.എസ്.ടി, എൽ.പി.എസ്,സി, […]

Local

വായനശാല ഹൈടെക്കാക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം; കളരിക്കണ്ടി നവോദയ വായനശാല ഹൈടെക്കാക്കല്‍ പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ലാപ് ടോപ്പിന്റെയും പ്രൊജക്ടിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടാണ് പ്രസ്തുത പദ്ധതിക്ക് എം.എല്‍.എ തുടക്കം കുറിച്ചത്. വായനശാല പ്രസിഡണ്ട് ഇ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എ.പി ദേവദാസന്‍, ഡോ. ശീതള്‍ ശ്രീധര്‍ സംസാരിച്ചു. ജനാര്‍ദ്ധനന്‍ കളരിക്കണ്ടി സ്വാഗതവും കെ.പി ബാബുരാജന്‍ നന്ദിയും പറഞ്ഞു.

error: Protected Content !!