News

കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

ചൈനയില്‍ ഭീതിപടര്‍ത്തിയ കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 109 പേരാണ് ചൈനയില്‍ നിന്ന് കേരളത്തിലെത്തിയത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. മടങ്ങിയെത്തിയവരില്‍ വൂഹാന്‍ സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികളുമുണ്ട്.

Local

അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍

കുന്ദമംഗലം; ദിവസവും ഏറെ അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് നമ്മുടെ റോഡുകള്‍. പല അപകടങ്ങളിലും വാഹനങ്ങള്‍ ഇടിച്ച് നിര്‍ത്താതെ പോകുന്നതും അപകടം പറ്റിയ ആളെ രക്ഷിക്കാതെ പോകുന്നതും പതിവാണ്. ഇതിന്റെ പ്രധാന കാരണം കൃത്യമായി നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാതെ ഓടുന്ന വാഹനങ്ങളാണ്. പലപ്പോഴും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ കൃത്യമായ നിയമലംഘനം നടത്തിയാണ് ഇവ റോഡിലൂടെ പോകുന്നത്. നമ്പര്‍ ബോര്‍ഡില്‍ കൃത്രിമം കാണിച്ചും, മനസ്സിലാകാത്ത രീതിയില്‍ എഴുതിയും ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാതെയുമാണ് വാഹനങ്ങള്‍ ഓടുന്നത്. ഇതില്‍ കൂടുതലും അന്യസംസ്ഥാന വാഹനങ്ങളാണ് എന്നാണ് വിവരം. […]

Local

മായനാട് മഹല്ല് എസ്.വൈ.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: മായനാട് മഹല്ല് എസ്.വൈ.എസ് ഭാരവാഹികളായി എം.പി. ആലിക്കുട്ടി ഹാജി ( പ്രസിഡണ്ട്) പി.എം.മൊയ്തീന്‍കോയ (ജനറല്‍ സെക്രട്ടറി) പീടികയില്‍ അഷ്റഫ് (ട്രഷറര്‍) കെ.കെ.ഹസ്സന്‍കോയ ; കുനിയില്‍ ഓട്ടോ സിദ്ദീഖ് (വൈസ് പ്രസിഡണ്ടുമാര്‍) കെ.പി.മമ്മദ് കോയ ;എം.എന്‍ അഷ്‌റഫ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. മഹല്ല്ജമാഅത്ത് പ്രസിഡണ്ട് പി.കെ.മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ.മുസ്തഥ; എം.ഇല്യാസ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ. അബ്ദുറസാക്ക് ഹാജി; സി.പി.അസീസ്; കെ.പി.കുട്ടിഹസ്സന്‍; എം.മാമുക്കുട്ടി; കെ.പി.സിദ്ദീഖ് ; യു.പി.അബൂബക്കര്‍; കെ.പി.റിജാസ് സംസാരിച്ചു.

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം

കുന്ദമംഗലം: കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരും, അഭിഭാഷകരും,ബഞ്ച് ക്ലർക്കു മാരും ചേർന്ന് റിപ്പബ്ലിക്ക് ദിനാഘോഷം കൊണ്ടാടി. ജുഡീഷ്യൽമജിസ്ട്രേറ്റ് നിസാം പതാക ഉയർത്തി, അതിന് ശേഷം ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അഡ്വ:മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. മജിസ്ട്രേറ്റ് നിസാം ചടങ്ങ് ഉൽഘാടനം ചെയ്തു.ഭരണഘടന ആസ്പദമാക്കി സുപ്രീം കോർട്ടിലെ അഭിഭാഷകൻ ശ്യാം പത്മൻമുഖ്യ പ്രഭാഷണം നടത്തി.അഡ്വ: ചാത്തുക്കുട്ടി, അഡ്വ: ജുനൈദ്, അഡ്വ.അരുൺ, അഡ്വ:ഖാലിദ്, രവീന്ദ്രൻ കുന്ദമംഗലം, എം.കെ ഇമ്പിച്ചിക്കോയ സംസാരിച്ചു.

കുന്ദമംഗലം അൽ മദ്രസത്തുൽ ഇസ്ലാമിയ്യയിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി

കുന്ദമംഗലം: അൽ മദ്രസത്തുൽ ഇസ് ലാമിയ്യയിൽ പ്രിൻസിപ്പാൾ അബു സയാൻപതാക ഉയർത്തി. ലിയാൻ സി പ്രതിജ്ഞ ചൊല്ലി കൊടുത്തു.മാനേജർ എം.സിബ് ഗത്തുള്ള, മാക്കുട്ടം ചാരിറ്റബ്ൾ ആൻറ് എജുക്കേഷൻ ട്രസ്റ്റ് സിക്രട്ടറി കെ.കെ.അബ്ദുൽ ഹമീദ്, വൈസ് പ്രിൻസിപ്പാൾ റൈഹാനത്ത്, എം.പിഅബൂബക്കർ മാസ്റ്റർ, സി അബ്ദു റഹ്മാൻ, യൂസുഫ് മാസ്റ്റർ, അബ്ദുൽ ഖാദർ, സാലിഹ ടീച്ചർ, സൽമ ടീച്ചർ പങ്കെടുത്തു. ലീയാൻ സി, ആയിഷയും ചേർന്ന്ഗാനംആലപിച്ചു.ദേശീയ ഗാനത്തോടെ സമാപിച്ചു.

കുന്ദമംഗലം മുസ്ലീം യൂത്ത് ലീഗ് റിപ്പബ്ലിക്ക് ദിനാഘോഷം പഞ്ചായത്ത്‌ തല ഉത്ഘാടനം

കുന്ദമംഗലം: കുന്ദമംഗലം മുസ്ലീം യൂത്ത് ലീഗ് റിപ്പബ്ലിക്ക് ദിനാഘോഷം പഞ്ചായത്ത്‌ തല ഉത്ഘാടനം പതിമംഗലത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്കട്ടറി പി.കെ ഫിറോസ് പതാക ഉയർത്തി. കാരന്തൂർ, കുന്നമംഗലം, പന്തീർപാടം, ചൂലംവയൽ, പടനിലം, കളരികണ്ടി, പിലാശ്ശേരി, ചാത്തങ്കാവ്, പൈങ്ങോട്ടുപുറം ഈസ്റ്റ്‌, പൈങ്ങോട്ടുപുറം വെസ്റ്റ്‌. എന്നീവിടങ്ങളിൽ വിപുലമായ പരിപാടികളോടെ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് ചാത്തങ്കാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി മുസ്‌ലിം ലീഗ് മുഹമ്മദ്‌ പതാക ഉയർത്തി […]

പന്തീർപാടം ജുമുഅത്ത് പള്ളിയിൽ റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ദേശീയപതാക ഉയർത്തി

പന്തീർപാടം: പന്തീർപാടം ജുമുഅത്ത് പള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ എഴുപത്തി ഒന്നാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. പള്ളി അങ്കണത്തിൽ കമ്മറ്റി ജനറൽ സിക്രട്ടറി വടക്കയിൽ കോയസ്സൻ ഹാജി പതാക ഉയർത്തി – ഗ്രാമ പഞ്ചായത്ത് അംഗം എം.ബാബുമോൻ ഭരണഘടന ആമുഖം വായിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.ഖാലിദ് കിളി മുണ്ട റിപ്പബ്ലിക്ക് ദിന സന്ദേശം നല്കി. എം. അഹമ്മദ് കുട്ടി ഹാജി, ടി.പി.ഖാദർ ഹാജി, വി.മുഹമ്മദ് ഹാജി, സുബൈർ കിളിമുണ്ട, ശിഹാബുദ്ദീൻ മദനി, പി.പി.കോയ, പി.അസീസ്, സംസാരിച്ചു. കെ.അമ്മദ് […]

അർ.ഇ.സി സ്കൂൾ നെൽകൃഷി നൂറുമേനി കൊയ്തു

കുന്ദമംഗലം: പാഠം ഒന്ന് പാടത്തേക്ക് എന്ന ആശയം മുൻനിർത്തി ചാത്തമംഗലം അർ.ഇ.സി സ്കൂൾ വിത്തിറക്കിയ ഒന്നര ഏക്കർ പാടത്തെ ജൈവ കൃഷി വിളവെടുപ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടെങ്ങാട്ട്     ഉദ്ഘാടനം ചെയ്തു . വെണ്ണ ക്കോട്പാടശേഖരസമിതി യിലെ ഒറവങ്കര കുട്ടി കൃഷ്ണൻനായരുടെ അരിയാച്ചിപാടത്താണ് സ്കൂൾ കൃഷിയിറക്കിയത് .എച്ച്.എസ്. വിഭാഗം നാച്ചുറൽ ക്ലബ്’, വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ, ഹയർ സെക്കൻഡറി എൻ.എസ്.എസ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പി.ടി.പി ഉമ്മ, രക്തശാലി എന്നീ വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ചാത്തമംഗലം കൃഷി […]

കൊളായ് എ എൽ.പി സ്കൂൾ വാർഷികം സമുചിതമായി കൊണ്ടാടി

കാരന്തൂർ: പ്രശസ്ത സിനിമ സീരിയൽ നടനായ വിജയൻ കാരന്തൂർ വാർഷികം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.പി. രോഷ്നി അദ്ധ്യക്ഷത വഹിച്ചു. സമാപന പരിപാടിയിൽ പ്രധാനധ്യാപിക കെ.അജിതകുമാരി സ്വാഗതം പറഞ്ഞു.   പൂർവ വിദ്യാർത്ഥികളായ കൃഷ്ണപ്രിയ, വി.എം  സ്നേഹ വിനോദ്, അൻഷിന കെ.പി എന്നിവരെ ആദരിച്ചു. നൽകി അനുമോദിച്ചു.  സി.കെ ദാമോദരൻ മാസ്റ്റർ (മാനേജർ) അഡ്വ ഷമീർ കുന്നമംഗലം, ഏറങ്ങാട്ട് സദാനന്ദൻ  ,ജ്യോതിഷ് കുമാർ വി.എൻ, പ്രശോഭ് കെ, ലക്ഷ്മിക്കുട്ടി വി.ടി,മൊയ്തീൻ. എം പി   സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സഫിയ […]

Local

വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

വരള്‍ച്ച മുന്നില്‍ കണ്ടു കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതികളുടെ ലിസ്റ്റുണ്ടാക്കണമെന്നും ജലവിഭവ വകുപ്പ് പദ്ധതികള്‍  വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കളക്റ്ററേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുകളിലെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ റൈറ്റ് റ്റു സര്‍വീസ് കാര്യക്ഷമമാക്കാന്‍ സിറ്റിസണ്‍ ഹെല്‍പ് ഡെസ്‌ക് ഓരോ ഓഫീസിലുമുണ്ടാകണമെന്നും ഡെസ്‌കിന്റെ പ്രവര്‍ത്തനത്തിനായി സിറ്റിസണ്‍ ഓഫീസറെ നിയോഗിക്കണമെന്നും ജില്ലാ കളക്റ്റര്‍ നിര്‍ദ്ദേശിച്ചു. ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും […]

error: Protected Content !!