ഇന്റർവ്യൂ മാറ്റിവെച്ചു
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പർ/ സാനിട്ടറി വർക്കർ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പർ/ സാനിട്ടറി വർക്കർ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കേരളത്തിൽ നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തുവരുന്നതും ഈരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചതുമായ വിവിധ സർക്കാർ/സർക്കാരിതര ആശുപത്രികളെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ എംപാനൽ ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു.താത്പര്യമുള്ള ആശുപത്രി മാനേജ്മെൻറുകളുടെ വിശദമായ പ്രൊപ്പോസലുകൾ ഫെബ്രുവരി 10 നകം സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കണം. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരമാവധി രണ്ടുലക്ഷം രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്താൻ കഴിയാതെ വരുന്ന […]
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക് 31 മുതൽ ഫെബ്രുവരി ഏഴുവരെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയിൽ മുഖാന്തിരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് http://rti.img.kerala.gov.in സന്ദർശിക്കുക. ഫോൺ: 8281064199.
ഈ വര്‍ഷത്തെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം – ‘സ്പര്‍ശ് 2020’ ഇന്നുമുതല്‍ (ജനുവരി 30) ഫെബ്രുവരി 12 വരെ വിപുലമായി നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ഇതിന്റെ ഭാഗമായി ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ ഫെബ്രുവരി 10 മുതല്‍ 20 വരെ പൊതുജനങ്ങള്‍ക്കായി എക്‌സിബിഷന്‍ സംഘടിപ്പിക്കും. ജില്ലാ തലത്തില്‍ വിദ്യാര്‍ത്ഥികള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പ്രശ്‌നോത്തരി മത്സരങ്ങള്‍ ഫെബ്രുവരി ഏഴിന് കോഴിക്കോട് ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കുഷ്ഠരോഗ നിര്‍മ്മാര്‍ജന ദിനമായ ഇന്ന് (ജനുവരി […]
പുള്ളന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തിയിട്ടള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ദിവ്യ മനോജ്, കെ.എം സാമി, ഉസ്മാന്‍ എരോത്ത് സംസാരിച്ചു. പ്രധാനദ്ധ്യാപകന്‍ സി. ബീരാന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി.വി ഹസീന […]
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍ ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തര്‍ എംബസ്സി, ബഹറൈന്‍ എംബസ്സി എന്നീവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0471ണ്‍-2770561. പത്തനംതിട്ട […]
നിര്‍ഭയ കേസ് പ്രതികളുടെ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിങ് (32) നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി തള്ളിയത്. മതിയായ ആലോചനകളില്ലാതെയാണു രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ദയാഹര്‍ജിയില്‍ വേഗത്തില്‍ തീരുമാനമെടുത്തൂവെന്നു കരുതി അത് രാഷ്ട്രപതി കൃത്യമായി മനസ്സിലാക്കാതെയാണെന്നുള്ളത് അംഗീകരിക്കാനാകില്ലെന്നാണ് ബെഞ്ച് പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടുന്നതില്‍ കോടതിക്കു പരിമിതിയുണ്ടെന്നും നടപടി ക്രമങ്ങള്‍ ശരിയാണോയെന്നു പരിശോധിക്കാനേ കഴിയുവെന്നും സുപ്രീം കോടതി […]
ജില്ലയിലെ തകർന്ന ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചതായി തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറിയ റോഡുകൾ കോൺക്രീറ്റ് ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതി താക്കോൽദാനവും കൂട്ടാലിടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഹകരണത്തോടെ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നാല് മിഷനുകളിലായി നടത്തിയ പ്രവർത്തനത്തിലൂടെ കേരളം പല മേഖലകളിലും ഒന്നാംസ്ഥാനത്തെത്തി കഴിഞ്ഞെന്നും അദ്ദേഹം […]
ചൈനക്ക് പിന്നാലെ യുഎഇയില്‍ കൊറോണവൈറസ് രോഗബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആരോഗ്യ സംവിധാനം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുനല്‍കുന്ന വിധത്തില്‍ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം എയർപോർട്ടിൽ നിരീക്ഷണ സംവിധാനം*ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുതായി 197 പേരുൾപ്പെടെ കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതിൽ ഏഴു പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഒൻപതു പേരെ ഡിസ്ചാർജ് ചെയ്തു. 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആറു പേർക്കും കൊറോണ […]