Local

പ്രതിഷേധ പ്രകടനം നടത്തി

മാവൂര്‍; അതിദാരുണമായ കൊലപാതകങ്ങള്‍ക്ക് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മറ്റി മാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് എം എസ്.എഫ് പ്രസിഡണ്ട് മുസമ്മില്‍ തെങ്ങിലക്കടവ്, സെക്രട്ടറി നിസാം ചെറൂപ്പ, ട്രഷറര്‍ അഫ്‌സല്‍ കുറ്റിക്കടവ്, ബാസിത് പാട്ടപ്പില്‍, ഷാഫി മുഴപ്പാലം, ഷെഫീഖ് കാല്‍പ്പള്ളി, റിഷാല്‍ പാറമ്മല്‍, ഹാഷിര്‍ മാവൂര്‍, അമല്‍ മുഴപ്പാലം, ഹസീബ് മാവൂര്‍,ഫാരിസ് കാല്‍പ്പള്ളി, ഫെയ്റൂസ് കല്‍പ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Local

മാക്കൂട്ടത്തിനിത് ചരിത്രമുഹൂര്‍ത്തം,19 ആം തവണയും ഇരട്ടക്കിരീടം

കുന്ദമംഗലം; ആര്‍.ഇ.സി.ജി.വി.എച്ച് എസ്സ് എസ്സ് ല്‍ നടന്ന കുന്ദമംഗലം ഉപജില്ല കലോത്സവത്തില്‍ അറബിക് വിഭാഗം യു.പി., എല്‍.പി മത്സരങ്ങളില്‍ മാക്കൂട്ടം എ എം യു .പി സ്‌കൂളിന് ഓവറോള്‍ കിരീടം. 65 യു .പി വിഭാഗത്തില്‍ 65 പോയിന്റും എല്‍.പി വിഭാഗത്തില്‍ 39 പോയിന്റും നേടിയാണ് സ്‌കൂള്‍ ഓവറോള്‍ കീരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായ 19 ാം തവണയാണ് മാക്കൂട്ടം സ്‌കൂള്‍ ഈ ചരിത്രനേട്ടം കരസ്ഥമാക്കുന്നത്.

News

കുന്ദമംഗലമെന്ന ലോറി ഗ്രാമത്തിന്റെ പ്രതാപം നഷ്ടപ്പെടുമ്പോള്‍ ബാക്കിയാവുന്നവര്‍

പണ്ടുകാലത്തെ ഏറെ ലോറികള്‍ ഉണ്ടായിരുന്ന പ്രദേശമായിരുന്നു കുന്ദമംഗലം. ലോറിയും ലോറിത്തൊഴിലാളികളുമായി ലോറി ഗ്രാമം എന്നായിരുന്നു കുന്ദമംഗലം അറിയപ്പെട്ടിരുന്നത്. കുന്ദമംഗലത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളായ പന്തീര്‍പാടം, ചൂലാംവയല്‍,പതിമംഗലം, മുറിയനാല്‍, പടനിലം എന്നിവിടങ്ങളിലെല്ലാം നിരവധി ആളുകള്‍ ആയിരുന്നു ലോറി ഉപജീവന മാര്‍ഗമാക്കി ജീവിച്ചിരുന്നത്. ഏകദേശം ആയിരത്തിലതികം ലോറികള്‍ ഉള്ള ഗ്രാമമായിരുന്നു കുന്ദമംഗലം. എണ്ണായിരത്തിനടുത്ത് ഡ്രൈവര്‍മാരും തൊഴിലാളികളും മറ്റു സ്‌പെയര്‍പാര്‍ട്‌സ് കടകളും വര്‍ക്ക് ഷോപ്പുകളുമായി നിന്നിരുന്ന ഇവിടെ ലീഫ് ബെന്റിങിന് വലിയ സാധ്യതയും നിലനിന്നിരുന്നു. ആ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും ജീവിതമാര്‍ഗമായി ലീഫ് […]

News

പിഎസ്‌സി തട്ടിപ്പ്; പ്രതികള്‍ ജയില്‍ മോചിതരായി

തിരുവനനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. കേസില്‍ പോലീസ്് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവികജാമ്യം ലഭിക്കാന്‍ കാരണം. പി.എസ്.സി തട്ടിപ്പ് കേസിലും, യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതാണ് ഇത്തരത്തില്‍ ജാമ്യം ലഭിക്കാനിടയാക്കിയത്. പ്രതികളില്‍ ചിലര്‍കൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.

News

അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്റര്‍ വഴി എം.ബി.എ ക്കാര്‍ക്ക് അവസരം ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള തസ്തികകളിലേക്ക് എം.ബി.എ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്ന് (ഒക്‌ടോബര്‍ 30) രാവിലെ 10.30 മണിയ്ക്ക് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം രാവിലെ 10.30 ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ കൊയിലാണ്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ ഡീസല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടരെ നിയമിക്കും. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ […]

News

ജില്ലയില്‍ മികച്ച മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ്

മാലിന്യ സംസ്‌കരണത്തിലും പരിസരശുചിത്വത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക്  ഹരിത അവാര്‍ഡ് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു പറഞ്ഞു. ഹരിതപൗരന്‍, ഹരിത കുടുംബം, ഹരിതസ്ഥാപനം, ഹരിതപഞ്ചായത്ത് എന്നിങ്ങനെ വിഭാഗമാക്കിയാണ് അവാര്‍ഡ് നല്‍കുക. ജില്ലയിലെ ബീച്ച് പരിസരങ്ങള്‍ മാലിന്യമുക്തമാക്കുക എന്നത് തുടര്‍ പദ്ധതിയായി എല്ലാ ഞായറായ്ചകളിലും രാവിലെ ഏഴ് മുതല്‍ 10.30 വരെ ശുചീകരിക്കും. താല്‍പര്യമുള്ള സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രവൃത്തിയുടെ ഭാഗമാകാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശുചിത്വ കോണ്‍ഫറന്‍സില്‍ അധ്യക്ഷത […]

Local

നല്ലളത്ത് ട്രാവല്‍സിന് തീപ്പിടിച്ച് ഉടമ വെന്ത് മരിച്ചു

കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷനു സമീപം കണ്ണന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് സ്ഥാപനത്തില്‍ തീപിടിച്ച് സ്ഥാപന ഉടമ മരിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് സ്ഥാപന ഉടമയുടെ മൃതദേഹം പോലീസിന് ലഭിച്ചത്. അരീക്കോട് സ്വദേശി സ്വരൂപ് കുമാര്‍ (52) ആണ് മരിച്ചത്. തീപിടുത്തം നടന്ന വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കത്തിക്കരിഞ്ഞ സാധനങ്ങള്‍ക്കിടയില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

National

പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ നിയമിച്ചു

പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെയെ നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട ഫയലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അരവിന്ദ് ബോബ്‌ഡെയെ ശുപാര്‍ശ ചെയ്തിരുന്നു, ഇത് രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. നവംബര്‍ പതിനെട്ടിന് എസ്എ ബോബ്‌ഡെ രാജ്യത്തെ നാല്‍പ്പത്തിയേഴാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. നവംബര്‍ പതിനേഴിന് രഞ്ജന്‍ ഗൊഗൊയ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

News

വിമാനമാതൃകയിൽ ആക്കുളത്ത് എയർഫോഴ്‌സ് മ്യൂസിയം

തലസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് മോടി കൂട്ടാൻ വിമാനമാതൃകയിലുള്ള എയർഫോഴ്‌സ് മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായാണ് മ്യൂസിയം നിർമാണമെന്നും വിനോദസഞ്ചാര മേഖലയിലെ ആക്കുളത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്കുളം കായൽ പുനരുജ്ജീവനം കൂടി സാധ്യമാകുന്നതോടെ തലസ്ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ആക്കുളം മാറുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമായ വ്യോമസേനയുടെ സേവനങ്ങളും യുദ്ധോപകരണങ്ങളും ജനങ്ങൾക്ക് […]

Local

വാളയാര്‍: സര്‍ക്കാര്‍ നിലപാട് അപലപനീയം -സോളിഡാരിറ്റി

കോഴിക്കോട് : വാളയാര്‍ അട്ടപ്പള്ളത്ത് രണ്ട് കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസില്‍ പ്രതികളെ രക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ്. പ്രതികളെ രക്ഷപെടുത്താന്‍ സഹായിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും വിചാരണക്ക് വിധേയമാക്കണം. സ്ത്രീസുരക്ഷയെ കുറിച്ച് ഗീര്‍വാണം മുഴക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണ് വാളയാര്‍ കേസിലൂടെ പുറത്തു വന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ. അദ്ധ്യക്ഷത വഹിച്ചു, സിറാജുദ്ധീന്‍ ഇബ്‌നു ഹംസ, ഷാഹുല്‍ ഹമീദ് കക്കോടി, നുജൈം താമരശ്ശേരി, […]

error: Protected Content !!