പെണ്‍കുട്ടികള്‍ക്കായി ഇന്റര്‍ ക്ലാസ് ബാഡ്മിന്റന്‍ മത്സരം നടത്തി

0
65

കുന്ദമംഗലം: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യുപി വിഭാഗം പെണ്‍കുട്ടികള്‍ക്കായി ഇന്റര്‍ ക്ലാസ് ബാഡ്മിന്റന്‍ മത്സരം നടത്തി. യു.പി.വിഭാഗം കായികാധ്യാപകനായ പ്രജിത്ത് കുമാര്‍ മത്സരത്തിന് നേതൃത്വം നല്‍കി. ഫൈനല്‍ മത്സരത്തില്‍ 5 A, 6 D, 7 A എന്നീ ക്ലാസുകള്‍ ചാമ്പ്യന്‍മാരായി.നിയ ബിജു (VA) റിയ ഫാത്തിമ (VI D) അശ്വിനി (VII A) എന്നീ വിദ്യാര്‍ത്ഥികളെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു.മത്സരത്തോടനുബന്ധിച്ച് നടത്തിയ സമ്മാനദാന ചടങ്ങ് റിട്ടയേര്‍ഡ് എസ്.ഐയും, കോഴിക്കോട് ജില്ലാ വോളീബോള്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമായ യൂസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജയപ്രകാശന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഒ.കല സ്വാഗതം പറഞ്ഞു.എം.പി ടി എ.വൈസ് പ്രസിഡണ്ട് സല്‍മ, എം.പി.ടി.എ മെമ്പര്‍ നസീമ, ഡെപ്യൂട്ടി എച്ച്എം ദീപു, അധ്യാപകരായ വിദ്യാധരന്‍, ദീപേഷ്, അര്‍ജുന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കായികാധ്യാപകന്‍ പ്രജിത്ത് കുമാര്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here