News

ഓമശ്ശേരിയില്‍ പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു

ഓമശ്ശേരി: സംസ്ഥാനപാതയില്‍ ഓമശ്ശേരി പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു. മുക്കത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിനാണ് തീപിടിച്ചത്. ടിപ്പറിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ പെട്ടന്ന് ടിപ്പര്‍ നിര്‍ത്തി ചാടി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളി പടര്‍ന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഗ്നിശമന ഉപകരണം എത്തിച്ചും നാട്ടുകാര്‍ സംഘടിച്ച് വെള്ളം ഒഴിച്ചും തീ നിയന്ത്രണ വിധേയമാക്കി. മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

Local

ലോ മാസ്സ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം;കുന്ദമംഗലം ഗ്രാമ പഞ്ചായത്തും ആക്കോളി റസിഡന്‍സും സംയുക്തമായി ആക്കോളി സെന്റെറില്‍ സ്ഥാപിച്ച ലോ മാസ്സ് ലൈറ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.വി.ബൈജു ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ദേവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ്.വി.കെ.കുമാരന്‍ സക്കീര്‍ ഹുസൈന്‍.എന്‍.എം.യുസഫ്. ജാഫിര്‍.പി.അഖിന്‍ എന്‍.പി. വിദ്യ രാജേഷ്. ഡെല്‍സ. സാജിദ. നസീമ ആക്കോളി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഷമീര്‍ പി. സ്വാഗതവും.മുരളീധരന്‍ പൊറ്റമ്മല്‍ നന്ദിയും പറഞ്ഞു

News

സബ് രജിസ്ട്രാര്‍ ഒഫീസ് പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീന്ദ്രന്‍ മാഷ്

ചരിത്രം ഉറങ്ങുന്ന കുന്ദമംഗലം പ്രദേശത്തെ 110 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷുകാരുടെ കാലത്ത് പണിത സബ് രജിസ്ട്രാര്‍ ഒഫീസ് പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധവുമായി കുന്ദമംഗലത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് ക്ലബ് പ്രസിഡന്റുമായ രവീന്ദ്രന്‍ മാഷ്. ചരിത്രമുള്ള സബ് രജിസ്ട്രാര്‍ ഒഫീസ് പൊളിച്ചതിനെതിരെ കൗമുതി പത്രത്തില്‍ ലേഖനമെഴുതിയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. കുന്ദമംഗലത്തിന്റെ പ്രൗഡിയായിരുന്ന പഴയകാലത്തുള്ള സബ് ജയിലും കോടതിയും പൊളിച്ചടുക്കുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. നൂറ്റാണ്ടുകള്‍ പിന്നിട്ട രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് […]

Local

അറിയിപ്പുകള്‍

സോറിയാസിസ് ദിനം : ബോധവത്ക്കരണ ക്ലാസ്സ് നടത്തി ലോക സോറിയാസിസ് ദിനത്തോടനുബന്ധിച്ച് ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ രോഗികള്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. സോറിയാസിസ് രോഗികള്‍ നേരിടുന്ന ശാരീരിക, മാനസിക വിഷമതകള്‍ ദുരീകരിക്കുന്നത് സംബന്ധിച്ചും, ആശുപത്രിയില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ധരായ ഡോ ബിജു, ഡോ.ഷൈനി എന്നിവര്‍  ക്ലാസെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ സരളാ നായര്‍ അധ്യക്ഷത വഹിച്ചു.   ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു   ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ […]

Kerala

മറ്റന്നാള്‍വരെ ശക്തമായ മഴയ്ക്ക് സാധ്യത;മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. . ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു. അറബിക്കടലില്‍ ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയ ന്യൂനമര്‍ദ്ദം തീവ്രമായതാണ് കനത്ത മഴയ്ക്കുള്ള കാരണം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതി തീവ്രമാകും. സംസ്ഥാനത്തും ലക്ഷ്ദ്വീപിലും മഴ കനക്കും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് […]

News

കാളപെറ്റെന്നു കരുതി കയറുമായി ഇങ്ങോട്ടുവരണ്ട; ടയര്‍ വിവാദത്തില്‍ എംഎം മണി

തൊടുപുഴ: സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിന്റെ ടയര്‍ നിരവധി തവണ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എംഎം മണി. രണ്ടു വര്‍ഷത്തിനിടെ 10 തവണയായി 34 ടയറാണ് മാറ്റിയതെന്ന വിവരാവകാശരേഖ പുറത്തുവന്നതോടെയാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്ത്. തനിക്കു അനുവദിച്ച കാറിന്റെ ടയര്‍ പത്ത് തവണകളായി 34 എണ്ണം മാറി എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ എത്ര ദൂരം ഓടി, എവിടെ ഓടി എന്ന കണക്കു കൂടി പറയേണ്ടതുണ്ടെന്നും എം.എം.മണി […]

Local

അറബി കഥാപ്രസംഗം, സംഭാഷണം; ദില്‍നക്ക് ഒന്നാം സ്ഥാനം

സബ്ജില്ല കലോത്സവത്തില്‍ അറബി കഥാപ്രസംഗം, സംഭാഷണം എന്നീ മത്സരങ്ങളില്‍ കുന്ദമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ദില്‍നക്ക് എ ഗ്രേഡോടുകൂടിയ ഒന്നാം സ്ഥാനം. ഫൈസല്‍ നസീമ ദമ്പതികളുടെ മകളായ ദില്‍ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Kerala

വാളയാര്‍ കേസ്; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. കേസില്‍ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. കേസില്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പോലീസിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തുടരന്വേഷണത്തിനും പുനര്‍വിചാരണയ്ക്കും അനുവാദം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അധിക കുറ്റപത്രം സമര്‍പ്പിക്കുകയാണ് ഉദ്ദേശ്യം. വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപെടാന്‍ കാരണം കേസ് അന്വേഷണത്തില്‍ വന്ന വീഴ്ചയും പരാജയപെട്ട പ്രോസിക്യൂഷനും […]

News

വാളയാര്‍ കേസ്; ഇളയകുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: വാളയാര്‍ കേസില്‍ മരണപ്പെട്ട ഇളയകുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതക സാധ്യത അന്വേഷിക്കണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ പോലീസ് സര്‍ജന്‍ ഗുജ്റാള്‍ ആണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. കുട്ടിയുടെ പ്രായം, ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യ ചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിലെ ഈ സാധ്യത പക്ഷേ പോലീസ് വേണ്ട […]

News

കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ അന്താരാഷ്ട്ര ശില്പശാല

കുന്ദമംഗലം; കേരള സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുന്നമംഗലം ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് കോമേഴ്‌സ് വിഭാഗങ്ങള്‍ സംയുക്തമായി മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളിലായി കോഴിക്കോട് എന്‍ഐടി യിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സയന്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. സാമൂഹ്യ ശാസ്ത്ര രംഗത്തെ ഗവേഷണ മാര്‍ഗങ്ങളെ കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. 2014 ല്‍ ആരംഭിച്ച കുന്നമംഗലം ഗവണ്‍മെന്റ് കോളേജ് ഇത് ആദ്യമായാണ് ഒരു ഒരു […]

error: Protected Content !!