News

വാളയാര്‍ കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

വാളയാറില്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കണ്ടു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മലയാള വേദി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോഷ്യല്‍മീഡിയയിലും സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമുണ്ടായി. വിഷയത്തില്‍ ദേശീയ കമ്മീഷനുകളും ശക്തമായ നിലപാട് ആണ് എടുത്തത്.

News

ആവശ്യത്തിന് ബസ്സില്ല; സിവില്‍ വഴി കുന്ദമംഗലത്തേക്ക് യാത്രാ ദുരിതം

കുന്ദമംഗലം; സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ കുന്ദമംഗലത്തേക്കുള്ള യാത്ര ദുരിതത്തില്‍. ബസ്സുകളുടെ കുറവാണ് ഇതുവഴിയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. നിലവില്‍ നടക്കാവ്, എരഞ്ഞിപ്പാലം, സിവില്‍ സ്‌റ്റേഷന്‍, വെള്ളിമാട്കുന്ന്, ചെലവൂര്‍, മൂഴിക്കല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസ്സാണ്. എന്നാല്‍ വൈകുന്നേരം ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സമയങ്ങളില്‍ ആവശ്യത്തിന് ബസ്സില്ലാത്തതിനാല്‍ ഉള്ള ബസ്സില്‍ തിങ്ങിനിറഞ്ഞ് പോവേണ്ട അവസ്ഥയാണ്. രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ കോഴിക്കോട് – സിവില്‍ വഴി […]

Local

കേരളപ്പിറവി ദിനത്തിൽ അമ്മമാർ സ്വയം തൊഴിലിലേക്ക്

അക്കാദമിക മികവിനൊപ്പം തൊഴിൽ സാക്ഷരതയും ഉന്നം വെച്ച് മടവൂർ എ.യു.പി സ്കൂൾ നടത്തുന്ന തനതു പ്രവർത്തനമായ ‘അമ്മയ്ക്കൊരു തൊഴിൽ ‘ പദ്ധതി പൂർണതയിലേക്ക്. തെരഞ്ഞെടുത്ത 50 അമ്മമാരെ തൊഴിൽ പരിശീലിപ്പിച്ചു സ്വയംപര്യാപ്തതയിലെത്തിക്കുകയാണ്  പദ്ധതിയുടെ ലക്ഷ്യം. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങും. ചുരിദാർ, കുട, ഡിറ്റർജന്റ്, സോപ്പ്, പേപ്പർ ക്രാഫ്റ്റ്, പെയിന്റിംഗ്, ഐ.ടി എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.  അമ്മമാർ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും പരിശീലനം നേടിയ അമ്മമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നാളെ […]

News

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവം;ക്രിക്കറ്റില്‍ഫീനിക്‌സ് എരിമല ചാമ്പ്യന്‍മാര്‍

ചാത്തമംഗലം; കേരളോത്സവത്തിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫീനിക്‌സ് എരിമല ചാമ്പ്യന്‍മാരായി. പൂളക്കോട് മിനി സ്റ്റേഡിയത്തില്‍ നടന്ന ് ടൂര്‍ണമെന്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘടനം ചെയ്തു, വാര്‍ഡ് മെമ്പര്‍ ശോഭന, പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

News

പൂനൂരില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

പൂനൂര്‍: പൂനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ടെറസില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ ബോര്‍ഡിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മലപ്പുറം മക്കരപറമ്പ് ഈന്തമുള്ളന്‍ ഇ എം അബ്ദുല്‍ അസീസ് മൗലവി നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് യഹ്യ (14) ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ടെറസില്‍ കയറിയപ്പോള്‍ വെള്ളത്തില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല .മയ്യത്ത് നിസ്‌കാരം കൊളപ്പറമ്പ് […]

സ്കോർ സൗജന്യപ്രീ മാരിറ്റൽ കൗൺസലിംഗ് ക്യാംപ് തുടങ്ങി

 കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോർ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ പ്രീ മാരിറ്റൽ കൗൺസലിംഗ് ക്യാംപ് എൻ.ഐ.ടി സ്കോർ ഹെഡ് ക്വാട്ടേർസിൽ ആരംഭിച്ചു.4 ദിവസങ്ങളിൽ 8 സെഷനുകളായാണ് ക്യാംപ് ക്രമീകരിച്ചിരിക്കുന്നത്. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ് ബീന ഉദ്ഘാടനം ചെയ്തു. സ്കോർ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ കെ.അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പാൾ പ്രൊഫ: എം.അബ്ദുറഹിമാൻ പ്രൊജക്ട് അവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഹസീന പുതിയമ്പലത്ത്, ക്യാംപ് കോ […]

നീതി നിഷേധത്തിനെതിരെ എം.ജി.എം പ്രതിഷേധമിരമ്പി

കോഴിക്കോട്: വാളയാർ പെൺകുട്ടികളുടെ മരണത്തിന്  ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് വർധിച്ചു വരുന്ന സ്ത്രീ പീഢനങ്ങൾക്കെതിരെ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം  ഗേൾസ് ആന്റ് വിമൻസ് മൂവ്മെന്റിന്റെ (എം.ജി.എം) ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നൂറുക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു.കണ്ടംകുളം റോഡിലെ മർകസുദഅവ പരിസരത്ത് നിന്ന് ആരംഭിച്ച റാലി പാളയം, പുതിയ സ്റ്റാന്റ്, ബാങ്ക് റോഡ് വഴി കിഡ്സൺ കോർണറിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സദസ്സ് എം.ജി.എം സംസ്ഥാന പ്രസിഡണ്ട് ഖദീജ […]

Local

പ്രതിഷേധജ്വാല നടത്തി

കുന്ദമംഗലം; പ്രതിഷേധ ജ്വാല :വാളയാര്‍ പെണ്‍കുട്ടിയുടെ കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപെട്ട്’ ബി ജെ പി കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധജ്വാല നടത്തി. പ്രതിഷേധ ജ്വാല’ സി. കാളിദാസന്‍ ഉദ്ഘാടനം ചെയ്തു.ടി.പി ചക്രയുധന്‍, എ.അനിത, എം.സുരേഷ്, എന്നിവര്‍ സംസാരിച്ചു. പ്രസ്തുത പരിപാടിയില്‍ പ്രവീണ്‍ പടനിലം അധ്യക്ഷത വഹിച്ചു. ഒ.സുഭദ്രന്‍ സ്വാഗതവും മനോജ് കൊളേരി നന്ദിയും പറഞ്ഞു.

News

കുന്ദമംഗലത്തെ ട്രാഫിക് ബ്ലോക്ക്; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

കുന്ദമംഗലം; കുന്ദമംഗലം ഹൈവേയില്‍ നിരന്തരമായി വാഹനാപകടങ്ങളും മരണങ്ങളും അനിയന്ത്രിയമായ ട്രാഫിക് ബ്ലോക്കും ഉണ്ടാവുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ നൗഷാദ് തെക്കയിലിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കുന്ദമംഗലം ഹൈവേയില്‍ ചില സമയങ്ങളില്‍ ആംബുലന്‍സുകള്‍ വരെ ബ്ലോക്കില്‍ പെടുന്നുവെന്നും 3 ജില്ലകളില്‍ നിന്നും രോഗികളെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള പ്രധാന പാതയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ അനാസ്ഥ കാരണം നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്നും ഹൈവേ അതോറിറ്റിയും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ നടക്കുന്ന ശീത സമരങ്ങളും ജനങ്ങളെ […]

error: Protected Content !!