Sports

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി

  • 15th February 2020
  • 0 Comments

കുന്ദമംഗലം; കുന്നമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി . എച്ച് എം പ്രേമരാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍, പിടിഎ പ്രസിഡണ്ട് ജയപ്രകാശന്‍ അധ്യക്ഷതവഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു . യുപി, എല്‍പി, വിഭാഗങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ട്രോഫികളും, എവറോളിംഗ് ട്രോഫികളും വിതരണം ചെയ്യും. വാര്‍ഡ് മെമ്പര്‍ […]

News

കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

  • 15th February 2020
  • 0 Comments

തിരുവനന്തപുരം: കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ കുമ്മനം രാജേശഖരന്‍ മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ പിറകെ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ താല്‍ക്കാലികമായി പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിക്കുകയായിരുന്നു. കെ സുരേന്ദ്രനോടൊപ്പം എം ടി രമേശിനെയും ശോഭാ സുരേന്ദ്രനെയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരത്തിന്റെ ഭാഗമായി 22 ദിവസം അദ്ദേഹം […]

Kerala

സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ: വ്യവസ്ഥാപിത നടപടിക്രമങ്ങൾ പാലിക്കും -ചീഫ് സെക്രട്ടറി

  • 15th February 2020
  • 0 Comments

സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ 4) ഫെബ്രുവരി 12-ന് നിയമസഭയിൽ സമർപ്പിച്ചത്. നിയമസഭയിൽ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോർട്ടുകൾ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികർ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. സിഎജി റിപ്പോർട്ട് ഏപ്രിൽ 2013 മുതൽ മാർച്ച് 2018 വരെ രണ്ടു സർക്കാരുകളുടെ കാലത്തു നടന്ന പ്രവർത്തനങ്ങളെ കുറിച്ചാണ്. […]

Local

നിര്യാതനായി

  • 15th February 2020
  • 0 Comments

പണ്ടാരപ്പറമ്പ് വടക്കയില്‍ പരേതനായ മമ്മുവിന്റെ ഭാര്യ ആയിഷ (87) നിര്യാതനായി. മക്കള്‍ ; മുഹമ്മദ്,ഇസ്മായില്‍, റസാക്ക് മരുമക്കള്‍; അലീമ,മറിയക്കുട്ടി,സംസാദ്.

Local

ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉദ്ഘാടനം ചെയ്തു

  • 15th February 2020
  • 0 Comments

കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന് കീഴില്‍ കുരിക്കത്തൂരിലും മേലെ പതിമംഗലത്തും പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുന്ദമംഗലം സെക്ഷന് കീഴില്‍ നാല് ട്രാന്‍സ്‌ഫോര്‍മറുകളാണ് സ്ഥാപിച്ചത്. ഇവയില്‍ കാരന്തൂരിലും പിലാശ്ശേരി പാറമ്മലും സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറുകള്‍ നേരത്തേ കമ്മീഷന്‍ ചെയ്തിരുന്നു. 100 കെ.വി.എയാണ് ഇപ്പോള്‍ സ്ഥാപിച്ച ഓരോ ട്രാന്‍സ്‌ഫോര്‍മറിന്റെയും വിതരണ ശേഷി. ഇതിന് മൊത്തം 40 ലക്ഷം രൂപയാണ് ചെലവായിട്ടുള്ളത്. ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ കമ്മീഷന്‍ ചെയ്തതോടെ കെ.എസ്.ഇ.ബി കുന്ദമംഗലം […]

Local

വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു

  • 14th February 2020
  • 0 Comments

കളന്‍തോട് : ചാത്തമംഗലം എം.ഇ.എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസിലെ എന്‍.എന്‍.എസ് യൂണിറ്റും എക്‌സൈസ് വകുപ്പും സംയുക്തമായി കോളേജില്‍ വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു. ക്ലബിന്റെ ഉദ്ഘാടനം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷെഫീക്ക് അലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. ഇ. അബ്ദു റസാഖ് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ സാജന്‍ പുതിയോട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുത്തു. […]

information

അറിയിപ്പുകള്‍

  • 14th February 2020
  • 0 Comments

റീബൂട്ട് കേരള ഹാക്കത്തോണ്‍ മത്സരങ്ങള്‍ 21 മുതല്‍ റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 ന്റെ ഭാഗമായി  ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട  മത്സരങ്ങള്‍ ഫെബ്രുവരി 21 മുതല്‍ 23 വരെ കോഴിക്കോട് നടക്കും.       വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ആഭ്യന്തരം, വിദ്യാഭ്യാസം, കൃഷി, ഊര്‍ജ്ജം […]

Local

കൊറോണ- 154 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍

  • 14th February 2020
  • 0 Comments

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 154 പേരെ ഹൗസ് ക്വാറന്‍ന്റൈന്‍ ഒഴിവാക്കിയതായി കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.ജില്ലയില്‍ പുതുതായി മൂന്ന് പേര്‍ ഉള്‍പ്പെടെ ഇനി 249 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപ്രതിയില്‍ മൂന്ന് പേരും മെഡിക്കല്‍ കോളേജില്‍ ഒരാളുനിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ഇന്നലെ (ഫെബ്രു 13) സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. […]

News

മാര്‍ച്ചില്‍ വീണ്ടും ബാങ്ക് പണിമുടക്ക്; തുടര്‍ച്ചയായി അഞ്ച് ദിവസം സ്തംഭിക്കും

  • 14th February 2020
  • 0 Comments

മാര്‍ച്ച് 11 ,12 , 13 തിയ്യതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചു.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സമരം. മാര്‍ച്ച് 14 രണ്ടാം ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ്. ഇതോടെ തുടര്‍ച്ചയായി അഞ്ചു ദിവസം ബാങ്കിംഗ് മേഖല സ്തംഭിക്കും. നേരത്തെ ജനുവരി 31 , ഫെബ്രുവരി ഒന്ന് എന്നീ ദിവസങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും […]

Local

നിര്യാതനായി

  • 14th February 2020
  • 0 Comments

പന്തീര്‍പാടം പണ്ടാരപറമ്പ് വട്ടക്കണ്ടിയില്‍ കോയ ഹാജി(62) അന്തരിച്ചു. ഭാര്യ; സുബൈദ . മക്കള്‍; സാബിറ,സാഹിറ ഷാനിര്‍,സഹീര്‍ മരുമക്കള്‍ ; അബ്ദുല്‍ ലത്തീഫ് കൊണോട്ട്,ഷാഫി (ഒമാന്‍) ഷാദിയ സലാം,ഷാദിയ റഹ്മത്ത് മയ്യിത്ത് നമസ്‌കാരം 8 മണിക്ക് പന്തീര്‍പാടം ജുമാ മസ്ജിദ്, 8 30 നു ചൂലാംവയല്‍ ജുമാമസ്ജിദ്.

error: Protected Content !!